കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ കംബോഡിയാ സന്ദര്‍ശനത്തിന് പിന്നാലെ എസ്പിജി സംരക്ഷണമുള്ളവര്‍ക്ക് വിദേശ യാത്രയിലും അംഗരക്ഷകന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംരക്ഷണം ലഭിക്കുന്നവര്‍ ഇത് നിരാകരിച്ചാല്‍ സുരക്ഷയെ കരുതി വിദേശ യാത്ര അനുവദിക്കാതിരിക്കാനും നീക്കം.
നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബമെന്ന നിലയില്‍ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്. സാധാരണ എസ്പിജി വിങ്ങിനെ തിരിച്ചയച്ച് ഇവര്‍ വിദേശത്ത് സ്വകാര്യ സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ സ്വകാര്യ സന്ദര്‍ശനങ്ങളെ കുറിച്ച് അറിയാനാണ് ഈ നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇങ്ങനെ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് എസ്പിജി സുരക്ഷാ ചടത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാഹുലിന്റെ വ്യക്തി ജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
തീരുമാനം ഗാന്ധി കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിദേശ സന്ദര്‍ശനങ്ങളുടെ വിശദ വിവരങ്ങള്‍ ഗാന്ധി കുടുംബങ്ങള്‍ എസ്പിജിയ്ക്ക് നേരത്തെ കൈമാറേണ്ടിവരും.