
















ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു.
'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് ... ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ... എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു', രോഹിണി കുറിച്ചു. 2022 ല്‍ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു.
തുടര്‍ച്ചയായ പരാജയത്തില്‍ പ്രതിസന്ധിയിലാണ് പാര്‍ട്ടി.