CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 13 Seconds Ago
Breaking Now

ഡല്‍ഹി സ്‌ഫോടന ചാവേര്‍ ഉമര്‍ നബിക്ക് അനധികൃതമായി 20 ലക്ഷം രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്

നിരവധി ഹവാല ഇടപാടുകാരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച് 13 പേരുടെ മരണത്തിനിടയാക്കിയ ഹ്യുണ്ടായ് i20 കാര്‍ ഓടിച്ച ചാവേര്‍ ബോംബര്‍ ഉമര്‍ നബി അനധികൃത സാമ്പത്തിക മാര്‍ഗങ്ങളിലൂടെ 20 ലക്ഷം രൂപ ഫണ്ടിംഗായി സ്വീകരിച്ചതായി ആരോപണം.

പ്രതിയായ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ നബി ഹരിയാനയിലെ നുഹിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് പണം നല്‍കി വലിയ അളവില്‍ വളം വാങ്ങിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നിരവധി ഹവാല ഇടപാടുകാരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവംബര്‍ 10 ന് വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഒരു വെളുത്ത ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതം വളരെ ശക്തമായതിനാല്‍ സമീപത്തുള്ള നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയതോടെ പ്രദേശത്ത് ജനക്കൂട്ടമായി.

ഫരീദാബാദില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ, ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവരും, കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട 'വൈറ്റ് കോളര്‍' ഭീകര സംഘടനയെ കണ്ടെത്തുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.