CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Seconds Ago
Breaking Now

നാണക്കേടില്‍ നിന്നും രക്ഷിക്കൂ! 'മുന്‍ രാജകുമാരന്‍' ആന്‍ഡ്രൂ സുഹൃത്ത് എപ്സ്റ്റീനോട് ചീത്തപ്പേരില്‍ നിന്നും ഒഴിവാക്കിത്തരാന്‍ കാലുപിടിച്ചു; ആന്‍ഡ്രൂ-വിര്‍ജിനിയ ഫോട്ടോ ഒറിജിനില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന എപ്സ്റ്റീന്‍ ഇമെയിലും പുറത്ത്

2011-ല്‍ എപ്സ്റ്റീന്‍ ഒരു ജേണലിസ്റ്റിന് അയച്ച ഇമെയിലിലാണ് കുറ്റസമ്മതമുള്ളത്

മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ വര്‍ഷങ്ങളായി നിഷേധിച്ച് വരുന്ന ഒരു കുറ്റമുണ്ട്. ഇയാള്‍ സുഹൃത്ത് ജെഫ്രി എപ്സ്റ്റീനൊപ്പം ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് ഇപ്പോഴും നിഷേധിക്കുന്നത്. പരാതി ഔദ്യോഗികമായി ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയ്ക്ക് കോടതിക്ക് പുറത്തുവെച്ച് പണം നല്‍കി കേസ് അവസാനിപ്പിച്ച ശേഷവും ഈ വാദത്തില്‍ നിന്നും ആന്‍ഡ്രൂ പിന്നോട്ട് പോയില്ല. 

ഇപ്പോള്‍ രാജകുമാരന്‍ പദവി ഉള്‍പ്പെടെ നഷ്ടപ്പെട്ട വ്യഥയിലാണ് ആന്‍ഡ്രൂ. കൊട്ടാര സമാനമായ വസതിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരിക്കുന്നു. ഇതിനിടെയാണ് കൂനിന്മേല്‍ കുരു പോലെ എപ്സ്റ്റീന്‍ ബന്ധത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 

കൗമാരക്കാരിയായിരുന്ന വിര്‍ജിനിയയ്‌ക്കൊപ്പം നില്‍ക്കുന്ന ആന്‍ഡ്രൂ ചിത്രമാണ് ഈ വിഷയത്തില്‍ രാജകുടുംബത്തെ കുടുക്കിലാക്കിയ പ്രധാന തെളിവ്. ഈ ചിത്രം വ്യാജമാണെന്നായിരുന്നു ആന്‍ഡ്രൂവിന്റെ വാദം. എന്നാല്‍ എപ്സ്റ്റീന്‍ ഇമെയിലുകള്‍ പുറത്തുവരുന്നതിനിടെ ഈ ചിത്രവും യഥാര്‍ത്ഥമാണെന്ന വിവരവും പുറത്തെത്തുകയാണ്. 

2011-ല്‍ എപ്സ്റ്റീന്‍ ഒരു ജേണലിസ്റ്റിന് അയച്ച ഇമെയിലിലാണ് കുറ്റസമ്മതമുള്ളത്. 'അവള്‍ എന്റെ വിമാനത്തിലുണ്ടായിരുന്നു. ആന്‍ഡ്രൂവിനോടൊപ്പം ചിത്രവും പകര്‍ത്തി. എന്റെ പല ജോലിക്കാരും ചിത്രം എടുത്തിട്ടുണ്ട്', എപ്സ്റ്റീന്‍ ഇമെയിലില്‍ വ്യക്തമാക്കുന്നു. ലണ്ടനില്‍ താമസിക്കുന്നതിനിടെ ആന്‍ഡ്രൂ തനിക്കൊപ്പം കിടക്ക പങ്കിട്ടതായി വിര്‍ജിനിയ ആരോപിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.