കൂടത്തായി പൊന്നാമറ്റം വീട്ടിലെ വാസ്തുദോഷമാണ് വീട്ടിലെ ദുര്‍മരണത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നതായി ജോളി പ്രചരിപ്പിരുന്നെന്ന് അയല്‍വാസികള്‍.മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കൊല്ലപ്പെടുന്നതിന് മുന്‍പ് റോയിയും ഈ കഥയില്‍ വീണിരുന്നു. ദോഷം അകറ്റാനുള്ള പരിഹാരക്രീയകള്‍ക്കിടയിലാണ് റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്തു കൊന്നോ എന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയല്‍വാസികളായ ആയിഷയും ഷാഹുല്‍ ഹമീദും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ജോളിക്ക് എന്‍.ഐ.ടിയില്‍ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ പറയുന്നു.
ജോളി ജോസഫിനെ കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം, ജോളിക്ക് ഒപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.ജോളി ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയാലേ ഇതുവരെ എടുത്ത മൊഴികളിലടക്കം വിശദമായ പരിശോധന നടത്താനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അച്ഛന്‍ സക്കറിയയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യ്‌തേക്കും.