CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 16 Seconds Ago
Breaking Now

തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു ; ചിരിപ്പിച്ച ചിത്രം പങ്കുവച്ച് നയന്‍താര

അഭിനയത്തോടൊപ്പം ആരാധകരോടുള്ള നയന്‍താരയുടെ പെരുമാറ്റവും താരത്തെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ വോഗ് മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നയന്‍താരയുടെ മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു'. എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.