Breaking Now

ബൈജു തോമസിന്റെ മാതാവ് എല്‍സി തോമസ് നിര്യാതയായി

അടിമാലി: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡംഗവും മുന്‍ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട്  പുല്‍ത്തകിടിയില്‍  പി.ജെ തോമസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ എല്‍സി തോമസ്  (70) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച (11/10/2019)  വൈകിട്ട്  നാലിന്  പാറത്തോട്  സെന്റ് ജോര്‍ജ് ഫൊറോന പള്ളി  സെമിത്തേരിയില്‍. 

പരേത കുഞ്ചിത്തണ്ണി  തയ്യില്‍ കുടുംബാംഗമാണ്.

മക്കള്‍: ദീപക്, പരേതനായ  ബിജു, ബൈജു, ദീപ, റാണി. മരുമക്കള്‍: രാജി, ജാന്‍സി, ദീപ, ജോബി, ബിനോയി.

ബൈജു തോമസിന്റെ മാതാവിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ട്രഷറര്‍ അനീഷ്ണ്‍ ജോണ്‍, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, മിഡ്‌ലാന്‍ഡ്‌സ് റീജിയനു വേണ്ടി പ്രസിഡന്റ് ബെന്നി പോള്‍, മൈക്ക വാല്‍സാള്‍ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.