CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 32 Seconds Ago
Breaking Now

കണ്ണുകാണാം, ചെവി കേള്‍ക്കാം, അതുകൊണ്ട് നിങ്ങളൊരു നല്ല ഡോക്ടറാകുമോ? ഈ രണ്ട് കുറവുകളും തനിക്ക് പ്രതിബന്ധമല്ലെന്ന് പ്രസ്താവിച്ച് ബ്രിട്ടനിലെ ആദ്യ അന്ധയും, ബധിരയുമായ ഡോക്ടര്‍ വിദ്യാര്‍ത്ഥിനി

സഹവിദ്യാര്‍ത്ഥികള്‍ ഒപ്പം നില്‍ക്കുമ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് കാര്‍ഡിഫില്‍ നിന്നുള്ള അലക്‌സാന്‍ഡ്ര

കണ്ണിന് കാഴ്ചയില്ലെങ്കില്‍ സ്‌കീയിംഗ് നടത്താന്‍ കഴിയില്ല, കേള്‍വി കൂടി ഇല്ലെങ്കില്‍ പിന്നെ പറയേണ്ടല്ലോ! ലോകം ഇങ്ങനെ പറഞ്ഞപ്പോള്‍ ഇൗ രണ്ട് അവസ്ഥകളുമുള്ള അലക്‌സാന്‍ഡ്ര ആഡം അതങ്ങ് ചെയ്തുകാണിച്ചു. ഒരു കണ്ണിന് പൂര്‍ണ്ണമായും, അടുത്ത കണ്ണിന് 5 ശതമാനം കാഴ്ചയും മാത്രമുള്ള അലക്‌സാന്‍ഡ്രക്ക് വെളുത്ത പ്രതലങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുക. പക്ഷെ ഈ അവസ്ഥയിലും ജിബി പാരാലിംപിക്‌സ് ടീമിനൊപ്പം പരിശീലനത്തിന് വരെ എത്തിയ ആളാണ് ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. 

കാഴ്ചയും, കേള്‍വിശക്തിയും ഇല്ലാത്ത ബ്രിട്ടനിലെ ആദ്യത്തെ ഡോക്ടറാകാന്‍ ഇറങ്ങിത്തിരിച്ചാണ് അലക്‌സാന്‍ഡ്ര ഇപ്പോള്‍ രാജ്യത്തെയും, പുറംലോകത്തെയും ഞെട്ടിച്ചത്. എന്‍എച്ച്എസില്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് പറ്റിയാല്‍ സ്വന്തം ജീവനല്ല മറ്റുള്ളവരുടെ ജീവനാണ് അപകടത്തിലാകുക, അതുകൊണ്ട് തന്നെ റിസ്‌കും കൂടുതലാണ്. 

നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഈ 25-കാരി കേള്‍വിശക്തിയും, കാഴ്ചയുമില്ലെന്ന് രജിസ്റ്റര്‍ ചെയ്ത ബ്രിട്ടനിലെ ആദ്യ ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ്. തനിക്ക് പരിശീലനം നല്‍കുന്നവര്‍ പോലും ഈ വിഷയത്തില്‍ കണ്‍ഫ്യൂഷനിലാണെന്ന് അലക്‌സാന്‍ഡ്ര സമ്മതിക്കുന്നു. പ്രൊഫഷന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറല്ലെങ്കിലും അത് നടപ്പാക്കി മാറ്റം വരുത്താനുള്ള നിശ്ചയാര്‍ഢ്യത്തിലാണ് ഇവര്‍. 

സഹവിദ്യാര്‍ത്ഥികള്‍ ഒപ്പം നില്‍ക്കുമ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് കാര്‍ഡിഫില്‍ നിന്നുള്ള അലക്‌സാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു. താന്‍ രോഗികളെ കശാപ്പ് ചെയ്യുമെന്ന് വരെ ചില ഡോക്ടര്‍മാര്‍ പരിഹസിക്കും, എന്നാല്‍ സര്‍ജന്‍ ആയാല്‍ മാത്രമേ ആ പ്രശ്‌നം വരുന്നുള്ളുവെന്ന് യുവതി ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ ഈ പ്രശ്‌നങ്ങളുമായി ഡോക്ടര്‍മാരായി മാറിയ അഞ്ച് പേരാണ് യുവതിയെ നയിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.