CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 24 Seconds Ago
Breaking Now

എന്നെ തുറന്നു വിടൂ , ശവപ്പെട്ടിയില്‍ നിന്ന് അലര്‍ച്ച ; ചുറ്റു നിന്നവര്‍ ചിരിയോടെ ' അദ്ദേഹത്തിന്' യാത്ര പറഞ്ഞു

അയര്‍ലന്‍ഡിലെ കില്‍മാനാഗിലെ ഒരു പള്ളിയില്‍ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് സംഭവം.

പള്ളിയിലെ സംസ്‌കാര ചടങ്ങില്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്തി മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേക്ക് എടുത്തുവച്ചു. പെട്ടെന്ന് ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ശബ്ദം ഉയര്‍ന്നു ' എന്നെ തുറന്നുവിടൂ എന്നായിരുന്നു അലര്‍ച്ച. ഇതു കേട്ട് ചുറ്റും കൂടിയവര്‍ ചിരിച്ചു.

ഒക്ടോബര്‍ 13 ശനിയാഴ്ച അയര്‍ലന്‍ഡിലെ കില്‍മാനാഗിലെ ഒരു പള്ളിയില്‍ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് സംഭവം. തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ അദ്ദേഹം ചിരിപ്പിക്കുകയായിരുന്നു അവസാനം. ഇതിനായി തന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തുവച്ചിരുന്നു.

' ഞാനെവിടെയാണ് ? എന്നെ പുറത്തിറക്കൂ, ഇവിടെയൊക്കെ ഇരുട്ടാണ്. പുരോഹിതന് ഞാന്‍ പറയുന്നത് കേള്‍ക്കാമോ , ഞാന്‍ ഷായ് ആണ്. ഞാനീ പെട്ടിയിലുണ്ട്. ഞാന്‍ മരിച്ചു' ശവപ്പെട്ടിയില്‍ നിന്നു ശബ്ദം വന്നു. ' ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ് എനനു പറഞ്ഞ് ശബ്ദം നിലച്ചു. ഷായുടെ സ്വഭാവം അറിയുന്നവര്‍ ആ ശബ്ദം കേട്ടപ്പോള്‍ ചുറ്റിലും നിന്ന് ചിരിച്ചു.

 

ഒക്ടോബര്‍ 8നാണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താന്‍ ലോകത്തോട് വിടപറയുമ്പോള്‍ തന്നെ ചിരിച്ച് യാത്രയക്കണമെന്ന് ഷാ ആഗ്രഹിച്ചിരുന്നതായി മകള്‍ പറഞ്ഞു. ശബ്ദം റെക്കോര്‍ഡ് ചെയ്തത് മകളാണ് ശവപ്പെട്ടിയില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചത്. ഷായുടെ അവസാന ആ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ് .




കൂടുതല്‍വാര്‍ത്തകള്‍.