CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 42 Seconds Ago
Breaking Now

മഹാത്മാ ഗാന്ധി വംശീയ വിരോധി, പ്രതിമ വേണ്ട; മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് മുന്നില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍; കറുത്തവരോട് വംശീയത വെച്ചുപുലര്‍ത്തിയ വ്യക്തിയെ സമാധാനത്തിന്റെ പ്രതീകമാക്കരുതെന്ന് കത്ത്; പിന്നില്‍ പാക് പ്രേമം?

പഠിക്കാന്‍ വന്നവര്‍ മാഞ്ചസ്റ്റര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിനെതിരെ വിമര്‍ശനം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അഹിംസാ രീതിയില്‍ സമരങ്ങളെ നയിച്ചതിനാണ് മഹാത്മാ ഗാന്ധിയെ ലോകം ഇപ്പോഴും സ്മരിക്കുന്നത്. അഞ്ച് തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നോമിനേഷന്‍ ലഭിച്ച ഗാന്ധിയുടെ 9 അടി ഉയരമുള്ള പ്രതിമ ഈ വരുന്ന നവംബര്‍ 25-ന് മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് അനാച്ഛാദനത്തിന് ഒരുങ്ങുകയാണ്. 22 നിരപരാധികള്‍ കൊല്ലപ്പെട്ട 2017 മെയിലെ മാഞ്ചസ്റ്റര്‍ അരീനാ തീവ്രവാദി അക്രമണങ്ങളുടെ സ്മരണ പുതുക്കുമ്പോള്‍ നഗരത്തില്‍ സമാധാനം പ്രോത്സാഹിപ്പിക്കുകയാണ് പ്രതിമയുടെ ലക്ഷ്യം. 

എന്നാല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മഹാത്മാ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. കറുത്തവരോട് ഗാന്ധി വംശീയവെറി വെച്ചുപുലര്‍ത്തിയെന്ന രേഖകള്‍ നിലനില്‍ക്കുന്നതിന് പുറമെ ആഫ്രിക്കയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം സൃഷ്ടിച്ച കൂട്ടക്കുഴപ്പങ്ങള്‍ കൂടി പരിഗണിച്ച് ഈ പ്രതിമ സ്ഥാപിക്കരുതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെടുന്നത്. 

ഗുജറാത്തിലെ ആത്മീയ സംഘമായ ശ്രീമദ് രാമചന്ദ്ര മിഷനാണ് ഗാന്ധി പ്രതിമ മാഞ്ചസ്റ്റര്‍ നഗരത്തിന് സംഭാവന ചെയ്യുന്നത്. സമാധാനം, സ്‌നേഹം, സമവായം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ കത്തയച്ചു. ഗാന്ധി ഒരു സഹ കോളനിവത്കരണക്കാരനാണെന്ന് ആരോപിച്ചാണ് ഇവരുടെ കത്ത്. 

ആഫ്രിക്കക്കാരെ വന്യരെന്നും, വൃത്തികെട്ടവര്‍, മൃഗങ്ങള്‍ എന്നിങ്ങനെ അധിക്ഷേപിച്ച ഗാന്ധി ഇന്ത്യയുടെ ആര്യന്‍ വംശത്തില്‍ ഹുങ്ക് കൊണ്ടിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മോദി സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ച് സാമ്രാജ്യത്വ വിരുദ്ധരായി കാണിക്കാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കശ്മീര്‍ സമൂഹത്തോടൊപ്പം നില്‍ക്കുന്നുവെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം കത്തയച്ച യൂണിയന്‍ ലിബറേഷന്‍ & ആക്‌സസ് ഓഫീസര്‍ സാറാ ഖാന്‍ പാക് വംശജയാണെന്നതാണ് ഇതിലെ രാഷ്ട്രീയം!




കൂടുതല്‍വാര്‍ത്തകള്‍.