CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 25 Seconds Ago
Breaking Now

യുകെ മലയാളിയെ തേടി വീണ്ടും മരണ വാര്‍ത്തയെത്തി ; 17 കാരനായ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കിയുടെ മരണത്തില്‍ ദു;ഖം താങ്ങാനാകാതെ മാതാപിതാക്കളും സുഹൃത്തുക്കളും

കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസംകാര ചടങ്ങുകള്‍ നാട്ടില്‍ നടക്കും.

പൂള്‍ (ഡോര്‍സെറ്റ്) ;ഓരോ ആഴ്ചയും യുകെ നിവാസികളെ ദുഖത്തിലാഴ്ത്തി തുടര്‍ മരണങ്ങളുടെ വാര്‍ത്തകളാണ് വരുന്നത്. 

പൂളില്‍ സ്ഥിര താമസക്കാരായ ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശികളായ വിനോദ് വര്‍ക്കി ജൂലി വിനേദ് ദമ്പതികളുടെ ഏക മകന്‍ കെന്‍ വിനോദ് വര്‍ക്കി (17) ഇന്നലെ രാവിലെ 11.15ന് നിര്യാതനായി. മാതാപിതാക്കളുടേയും ബന്ധു മിത്രാതികളുടേയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി കുറേക്കാലമായി രോഗ ബാധിതനായിരുന്ന പ്രിയപ്പെട്ട കെന്‍ വിധിക്കു കീഴടങ്ങുമ്പോള്‍ പൂള്‍ നിവാസികള്‍ വേദനയിലാണ് .

കെന്‍ വിനോദ് വര്‍ക്കിയുടെ ശവസംസംകാര ചടങ്ങുകള്‍ നാട്ടില്‍ നടക്കും. പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് ഡോര്‍സെറ്റ് മലയാളി അസോസിയേഷനും മറ്റു വിവിധ സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തിയതി പിന്നീട് അറിയിക്കുമെന്ന് ഡിഎംഎ ഭാരവാഹികള്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക്

റെമി ജോസഫ് (പ്രസിഡന്റ് ഡിഎന്‍എ) 07984059106

സാംപാപ്പച്ചന്‍-07450107909




കൂടുതല്‍വാര്‍ത്തകള്‍.