CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 53 Seconds Ago
Breaking Now

ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികത : ഗ്രേറ്റ് ബ്രിട്ടണില്‍ സെമിനാര്‍ നടന്നു

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്‌ടേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍  ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. 

മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മാത്രം കാണെരുതെന്നും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ശരീരത്തേയും ആത്മാവിനേയും വേര്‍പെടുത്തികാണാതെ അവന്റെ സമ്പൂര്‍ണ്ണതയില്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ആന്റെണി ചുണ്ടെണ്‍ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ ടൂട്ടര്‍ ഡോ. ഡേവ് ക്രിക്ക് സെമിനാറിന് നേതൃത്വം നല്‍കി. സമകാലിക ലോകത്തിലുള്ള ആരോഗ്യപരിചരണത്തില്‍ ഉയര്‍ന്നു വരുന്ന ധാര്‍മ്മിക സാന്മാര്‍ഗ്ഗിക വിഷയങ്ങള്‍ക്ക് വിശ്വാസത്തിന്റെ വെളിച്ചത്തില്‍ എപ്രകാരം പരിഹാരം കണ്‍െത്താനാവുമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു. 

സിഞ്ചെല്ലുസ് മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, ഡോ. മിനി നെല്‍സണ്‍, ഡോ. മാര്‍ട്ടിന്‍ ആന്റെണി, ഡോ. മനോ ജോസഫ്, ഡോ. സെബി സെബാസ്റ്റ്യന്‍, ഡോ. നീതു സെബാസ്റ്റ്യന്‍, ഡോ. ഷെറിന്‍ ജോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 




കൂടുതല്‍വാര്‍ത്തകള്‍.