CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 27 Seconds Ago
Breaking Now

അര്‍ജുനുമായുള്ള വിവാഹം ; തന്റെ സങ്കല്‍പ്പത്തെ കുറിച്ച് മലൈക അറോറ പറയുന്നതിങ്ങനെ

അര്‍ജുന്‍ കപൂറുമായുള്ള തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലൈക അറോറ. തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ചില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മലൈക വെളിപ്പെടുത്തിയിരിക്കുന്നത്. നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് മലൈക തന്റെ വിവാഹ സ്വപ്നങ്ങള്‍ വ്യക്തമാക്കിയത്. 

അര്‍ജുന്റെ മോശം ചിത്രങ്ങള്‍ എടുക്കലാണ് തന്റെ പണിയെന്നും മലൈക പറഞ്ഞു. അര്‍ജുന്‍ തന്നേക്കാള്‍ നന്നായി ഫോട്ടോ എടുക്കുമെന്നും മലൈക പറഞ്ഞു.

അര്‍ജുന്‍ കപൂറും മലൈകയും പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഇരു താരങ്ങളുടെയും യാത്രകളും മറ്റും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് തുറന്നുസമ്മതിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.