അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധനയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പു ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന് ലഭിച്ചു കഴിഞ്ഞു.
പ്രകോപനപരമായ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരേയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലേയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരള പോലീസിന്റെ സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷണം വളര്‍ത്തുന്ന രീതിയില്‍ സന്ദേശം പരത്തുന്നവരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കും.