CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 52 Seconds Ago
Breaking Now

മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റിയോ ; സത്യമിതാണ്

മമ്മൂട്ടിയുടെ മാമാങ്കം റിലീസ് മാറ്റിയോ? സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചോദ്യമാണിത്. നേരത്തെ പ്രഖ്യാപിച്ച നവംബര്‍ 21 ല്‍ നിന്ന് ചിത്രം റിലീസ് മാറ്റിയെന്നും ഡിസംബര്‍ 12 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ ഔദ്യോഗികമായി ഇങ്ങനെ ഒരു വാര്‍ത്ത പുറത്തുവന്നിട്ടില്ല. നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ റിലീസ് തിയ്യതിയുമായി ബന്ധപ്പെട്ട് ഒരു ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് താരം പറഞ്ഞത്.

റിലീസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. സിനിമയുടെ ഔദ്യോഗിക പേജില്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്നും ഉണ്ണി പറഞ്ഞു. അതേസമയം സെന്‍സര്‍ വിഷയമായി ഇപ്പോള്‍ സിനിമയുടെ റിലീസ് തിയ്യതി ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ചിത്രവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഡിസംബര്‍ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നത് വ്യാജ വാര്‍ത്തയാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.