CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 11 Seconds Ago
Breaking Now

ഭാര്യയുടെ അമിത ടിക് ടോക് ഉപയോഗം ; കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിതൂക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യ ടിക്‌ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഒരുപാട് തവണ വിലക്കിയിട്ടും അവര്‍ അത് തുടര്‍ന്നതു കൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്നും പാച്ചു പൊലീസിനു മൊഴി നല്‍കി.

അമിതമായ ടിക്‌ടോക്ക് ഉപയോഗം കാരണം  ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം . തയ്യല്‍ തൊഴിലാളിയായ ചിന്നപ്പാച്ചു (35) ആണ് ഭാര്യ ഫാത്തിമ (30)യെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ടിക്‌ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഒരുപാട് തവണ വിലക്കിയിട്ടും അവര്‍ അത് തുടര്‍ന്നതു കൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്നും പാച്ചു പൊലീസിനു മൊഴി നല്‍കി.

വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനം പൊലീസിനുണ്ടായിരുന്നുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ നിഗമനം തിരുത്തി. സാരിയോടൊപ്പം മറ്റെന്തോ വസ്തു കൂടി കഴുത്തില്‍ അമര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അയല്‍വാസികളെ ചോദ്യം ചെയ്തപ്പോള്‍ ടിക്‌ടോക്ക് വീഡിയോകളുടെ പേരില്‍ ഇരുവരും തല്ലു കൂടാറുണ്ടായിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് പാച്ചുവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കൊലപ്പെടുത്തിയ ശേഷം താന്‍ സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.