മൂന്നാമത് സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം. ദൈവവചനം കലാരൂപങ്ങളിലൂടെ നിറഞ്ഞാടിയ വേദിയില്‍ മനോഹരമായ കലാവിഷ്‌കാരങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്. മറക്കാനാകാത്ത കുറേ നല്ല മുഹൂര്‍ത്തങ്ങളുമായിട്ടാണ് ഏവരും ലിവര്‍പൂള്‍ വേദിയില്‍ നിന്ന് മടങ്ങിയത്.
ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം തുടങ്ങി പിന്നീട് രൂപതാ കലോത്സവമായി മാറി ഇപ്പോള്‍ സീറോ മലബാര്‍ രൂപതയുടെ ആഘോഷമായി മാറുകയാണ് ബൈബിള്‍ കലോത്സവം. രൂപതയുടെ കീഴിലുള്ള മൂന്നാമത്തെ ബൈബിള്‍ കലോത്സവം കാഴ്ചകള്‍ കൊണ്ടും വ്യത്യസ്തത കൊണ്ടും മികവു കാട്ടി.
203 പോയന്റുമായി പ്രസ്റ്റണ്‍ റീജ്യണ്‍ ഒന്നാം സ്ഥാനത്തെത്തി.167 പോയന്റുമായി കവന്‍ട്രി രണ്ടാം സ്ഥാനത്തുണ്ട്. 117 പോയന്റുമായി മൂന്നാം സ്ഥാനത്ത് ലണ്ടന്‍ റീജ്യണ്‍ എത്തി.
അടുത്ത ബൈബിള്‍ കലോത്സവം നടക്കുന്നത് കവന്‍ട്രി റീജ്യണിലാണ്. പുതിയ ബൈബിള്‍ കലോത്സവത്തിന്റെ കോര്‍ഡിനേറ്ററായി നിലവിലെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റവ ഫാ ജോര്‍ജ് ഏട്ടുപാറയില്‍ ചുമതലയേറ്റു.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തിയാണ് കലോത്സവത്തിന് തുടക്കമായത്. ദൈവവചനം ആഘോഷിക്കണമെന്നും അത് ജീവിതത്തില്‍ പ്രായോഗികമായി മറ്റുള്ളവര്‍ക്കായി അതു പങ്കുവയ്ക്കണമെന്നും പിതാവ് ഉത്ഘാടനത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. ദൈവവചനം പ്രഘോഷിക്കുക മാത്രം ചെയ്യാതെ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അതിന് ഈ കലയുടെ ആഘോഷം ഫലപ്രദമാകട്ടെയെന്നും പിതാവ് ഉത്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. മൂന്നാമത് ബൈബിള്‍ കലോത്സവത്തിന്റെ രക്ഷാധികാരി ഫാ ജിനോ അരീക്കാട്ട് ചടങ്ങില്‍ സംസാരിച്ചു.
ലിവര്‍പൂള്‍ കാര്‍ ലെയിന്‍ ഈസ്റ്റിലുള്ള ഡേ ലാ സാലെ അക്കാദമിയില്‍ നിറഞ്ഞ വേദിയെ സാക്ഷിയാക്കിയാണ് പിതാവ് കലോത്സവത്തിന് തിരി തെളിയിച്ചതോടെ വലിയ കലാമാമാങ്കമാണ് വേദിയില്‍ അരങ്ങേറിയത്.
വൈകീട്ട് വര്‍ണ്ണാഭമായ സമാപനം സമ്മേളനമാണ് നടന്നത്. നാലായിരത്തോളം പേര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ റവ ഫാ ജിനോ അരിക്കാട്ട് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ശ്രീ മാര്‍ സ്രാമ്പിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കലോത്സവത്തില്‍ സമ്മാനര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും നല്‍കി.
കലോത്സവത്തിന്റെ കോര്‍ഡിനേറ്റര്‍മാരായ റോമില്‍സ് മാത്യുവിനേയും സിജി വാദ്യാനത്തിനേയും പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബൈബിള്‍ കലോത്സവം മികവോടെ കൈകാര്യം ചെയ്ത ഫാ പോള്‍ വെട്ടിക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
11 വേദികളിലായി ആയിരത്തി ഇരുന്നോളം പേരാണ് മത്സരിച്ചത്. വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് MCBS, ബൈബിള്‍ അപ്പൊസ്‌റ്റോലറ്റ് ചെയര്‍മാന്‍ റെവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ റെവ. ഫാ. ജോര്‍ജ്ജ് ഏട്ടുപാറയില്‍, കോ. കോര്‍ഡിനേറ്റര്‍മാരായ മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരുടെ സംഘാടന മികവ് എടുത്തു പറയേണ്ടത് തന്നെ.
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക