CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 16 Seconds Ago
Breaking Now

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ലീന ടീച്ചര്‍ ഒരുപാട് പറഞ്ഞു, അധ്യാപകന്‍ ശകാരിക്കുകയാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി സഹപാഠികള്‍

പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു

സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റ ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ലീന ടീച്ചര്‍ ഒരു പാടു തവണ പറഞ്ഞുവെന്നും എന്നാല്‍ അധ്യാപകന്‍ തിരിച്ച് ശകാരിക്കുകയായിരുന്നുവെന്നും സഹപാഠികള്‍. അധ്യാപകന്‍ ഷിജില്‍ ലീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും ഷഹലയുടെ സഹപാഠികള്‍ പ്രമുഖ ചാനലിനോട് പറഞ്ഞു. അധ്യാപകന്‍ കേള്‍ക്കാത്തതിനാല്‍ ടീച്ചര്‍ സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികള്‍ പറഞ്ഞു.

പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.ഇന്നലെ വൈകീട്ട് 3.30 നാണ് ക്ലാസില്‍ വെച്ച് കുട്ടിയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതിന് ശേഷം നാല് ആശുപത്രികളിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രിയില്‍ കൊണ്ടുപോയിട്ടും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തിയില്ല. 3.30 ന് പാമ്പു കടിയേറ്റുവെന്നാണ് സഹപാഠികള് പറയുന്നത്.

3.40 ന് സമീപത്തുള്ള അസമ്ഷന്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അസമ്ഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.ഇതിന് ശേഷം 4.10 ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് പ്രധാന ടെസ്റ്റുകള്‍ നടന്നത്.

മുക്കാല്‍ മണിക്കൂറോളം ഇവിടെ ചിലവഴിച്ചു എന്നാണ് അറിയുന്നത്. പിന്നീട് രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.