CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 33 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപം ; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി.

എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് ബിജെപി ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.