CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 23 Seconds Ago
Breaking Now

മഹാരാഷ്ട്ര ;മന്ത്രിസ്ഥാനങ്ങള്‍ വീതം വയ്ക്കും ; മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടുമെന്നും സൂചന

ശിവസേനയുടെ മുഖ്യമന്ത്രി ആരാണെന്ന് ഇത് വരെ തീരുമാനമായിട്ടില്ല.

മഹാരാഷ്ട്രയില്‍ ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് സഖ്യം ഡിസംബര്‍ ആദ്യവാരം സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 14-14-11 എന്ന ഫോര്‍മുലയിലാണ് മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

ഇപ്പോള്‍ രൂപംകൊണ്ടിരിക്കുന്ന ഫോര്‍മുല പ്രകാരം 56 എം.എല്‍.എമാരുള്ള ശിവസേനയ്ക്ക് 14 മന്ത്രിസ്ഥാനവും 54 എം.എല്‍.എമാരുള്ള എന്‍.സി.പിയ്ക്ക് 14 മന്ത്രിസ്ഥാനവും 44 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും ലഭിക്കും. മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍.സി.പിയും പങ്കിട്ടേക്കും.

ശിവസേനയുടെ മുഖ്യമന്ത്രി ആരാണെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുന്നതിനോട് എന്‍.സി.പിയ്ക്കും കോണ്‍ഗ്രസിനും വിയോജിപ്പുണ്ട്. ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാവണമെന്നാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെടുന്നത്.

എന്‍.സി.പിയുടെ മുഖ്യമന്ത്രിയായി ശരത് പവാറിന്റെ മകളായ സുപ്രിയ സുലേയുടെ പേരാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ മുമ്പില്‍. എന്‍.സി.പിയുടെ ഈ ആവശ്യം ശിവസേന അംഗീകരിച്ചാല്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.