CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 24 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ വിദേശ യാത്ര ; മൂന്നു വര്‍ഷത്തിനിടെ ചിലവാക്കിയത് 255 കോടിയിലേറെ രൂപ

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

2016-17 കാലയളവില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 76.27 കോടി രൂപ ചെലവഴിച്ചുവെന്ന് വി മുരളീധരന്‍ രേഖാമൂലം അറിയിച്ചു. 2017-18 ല്‍ തുക 99.32 കോടി രൂപയായി ഉയര്‍ന്നു. 2018-19 ല്‍ ചെലവിട്ടത് 79.91 കോടി രൂപയാണ്. എന്നാല്‍ 2019-20 കാലയളവിലെ ബില്ലുകള്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 2019-20 കാലയളവില്‍ ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 201718 ല്‍ 58,06,630 രൂപയും ചെലവഴിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഗവണ്‍മെന്റിന്റെ പോളിസി പ്രകാരം, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം/ഹെലികോപ്ടര്‍ എന്നിവ വിവിഐപി, വിഐപി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് സൗജന്യമായിരിക്കും'' ആഭ്യന്തര യാത്രകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.