CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 46 Seconds Ago
Breaking Now

ബ്രിട്ടീഷ് തലസ്ഥാനത്ത് വിലസാന്‍ ഇനി ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി ഒലാ; ഉബറിന്റെ നഷ്ടം അവസരമാക്കി ലണ്ടനില്‍ സര്‍വ്വീസ് ആരംഭിക്കും; പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ആയിരക്കണക്കിന് അവസരം

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് 14000 ട്രിപ്പുകള്‍ ഓടിയതായി കണ്ടെത്തിയതോടെയാണ് ഉബറിന് എതിരെ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് നടപടിയെടുത്തത്

ബ്രിട്ടീഷ് നഗരങ്ങളായ ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ കമ്പനി ഒലാ ഇനി ലണ്ടനിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സ് കമ്പനിയായ ഉബറിന് ബ്രിട്ടീഷ് തലസ്ഥാനത്തെ കൊമേഴ്‌സ്യല്‍ ലൈസന്‍സ് നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യന്‍ എതിരാളികളായ ഒലാ ക്യാബ്‌സ് ഡ്രൈവര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നഗരത്തില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ഉബറുമായി നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ചാണ് ബെംഗളൂരു ആസ്ഥാനമായ ഭവീഷ് അഗര്‍വാളിന്റെ കമ്പനി യുകെയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ലണ്ടനില്‍ പ്രവര്‍ത്തനം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റൈഡ്-ഹെയ്‌ലിംഗ് സ്ഥാപനങ്ങള്‍ക്കായി ജോലി ചെയ്യാന്‍ അനുമതിയുള്ള പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ ഡ്രൈവര്‍മാരെ ക്ഷണിച്ചതായി ഒലാ ഇന്റര്‍നാഷണല്‍ ഹെഡ് സിമോണ്‍ സ്മിത്ത് വ്യക്തമാക്കി. ആയിരക്കണക്കിന് പേര്‍ക്കാണ് ഒലാ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുള്ളത്. 

വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒലാ ടാക്‌സി തലസ്ഥാനത്ത് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കൃത്യതയുള്ള പ്ലാറ്റ്‌ഫോമാണ് ഒലാ ലണ്ടന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ഉബറിന്റെ കൊമേഴ്‌സ്യല്‍ ലൈസന്‍സ് റദ്ദാക്കിയതുമായി ഈ തീരുമാനത്തിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഒലാ വക്താവ് മറുപടി പറയാന്‍ തയ്യാറായിട്ടില്ല. 

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് 14000 ട്രിപ്പുകള്‍ ഓടിയതായി കണ്ടെത്തിയതോടെയാണ് ഉബറിന് എതിരെ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് നടപടിയെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനിക്ക് ലണ്ടന്‍ ലൈസന്‍സ് കൈമോശം വരുന്നത്. എന്നാല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് തീരുമാനത്തിന് എതിരെ കോടതിയില്‍ പോകാന്‍ ഉബറിന് അനുമതിയുണ്ട്. എന്തായാലും ലണ്ടനിലെ ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് ഇനി ഇന്ത്യന്‍-അമേരിക്കന്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.