CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 51 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ മൂവീസ് 'സെറീന്‍ ' ഷൂട്ടിംഗ് ആരംഭിച്ചു

കോസ്‌മോപോളിറ്റന്‍ മൂവീസ് നിര്‍മ്മിക്കുന്ന 'സെറീന്‍ ' എന്ന ഷോര്‍ട് ഫിലിമിന്റെ പൂജ ചടങ്ങുകള്‍ നവംബര്‍ ഇരുപത്തിമൂന്നിനു നടന്നു . വര്‍ണാഭമായ ചടങ്ങു്  കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രി ജോസ് മാത്യു , ശ്രിമതി സിസിലി മാത്യു എന്നിവര്‍ ചേര്‍ന്ന്  ഉത്ഘാടനം ചെയ്തു  . ശ്രിമതി ബ്ലെസ്സി മാത്യു സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു . പ്രശസ്ത സംഗീതജ്ഞയായ  ശ്രിമതി ദുര്ഗ രാമകൃഷ്ണന്റെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച ഹൃദ്യമായ ചടങ്ങില്‍ അഭിനേതാക്കളും ,മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു .

ഗാനരചന ഭരണിക്കാവ് പ്രേംകൃഷ്ണ. സംഗീതം  ,പശ്ചാത്തല സംഗീതം ഡോക്ടര്‍ ജയേഷ് കുമാര്‍ . ഫ്‌ലൂട്ട് ജോസി ആലപ്പുഴ , ഓര്‍ക്കസ്ട്രഷന്‍  സി.എസ്സ് .സനല്‍കുമാര്‍ .കല സംവിധാനം ടോം ജോര്‍ജ് .സാങ്കേതിക സഹായം  മാത്യു ജോസ് . എഡിറ്റിംഗ് , ഛായാഗ്രഹണം  സോബിജോ .

രചന , സംവിധാനം  ജി.രാജേഷ് .

ഡിസംബര്‍ ഏഴിന് ആലപ്പുഴ ഗാനപ്രിയ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടക്കും .

 




കൂടുതല്‍വാര്‍ത്തകള്‍.