CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 20 Seconds Ago
Breaking Now

ലിവര്‍പൂളില്‍ നാളെ കലയുടെ പൂരക്കാഴ്ച; യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും

ലിവര്‍പൂള്‍: കലയുടെ വര്‍ണ്ണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലുമായി നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാമാമാങ്കം യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഇന്ന് ലിവര്‍പൂളില്‍ അരങ്ങേറും. ലിവര്‍പൂളിലെ ബ്രോട്ടന്‍ ഹാള്‍ കാത്തലിക് സ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടക്കുന്ന കലാമേള, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയില്‍,  യുക്മ നാഷണല്‍ ട്രെഷറര്‍ ഷീജോ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ദേശീയ സമിതിയംഗം ബിജു പീറ്റര്‍ വിശിഷ്ടാതിഥിയാകും.

റീജിയണല്‍ സെക്രട്ടറി സനോജ് വര്‍ഗീസ് സ്വാഗതം ആശംസിക്കും. കാലാമേള കോര്‍ഡിനേറ്റര്‍ രാജീവ് സി പി നന്ദിയര്‍പ്പിക്കും.

കലാമേളയോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍  യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്,  യുക്മ നാഷണല്‍ പി.ആര്‍ ഒ ആന്‍ഡ് മീഡിയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, യുക്മ സാംസ്‌കാരികവേദി ജനറല്‍ കണ്‍വീനര്‍  ജാക്‌സണ്‍ തോമസ്,  തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്. കൂടുതല്‍ അസോസിയേഷനുകളും മത്സരാര്‍ത്ഥികളും ഇക്കുറി കലാമേളയുടെ ഭാഗമാകുമെന്നാണ് റീജിയണല്‍ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അന്നൂറിലധികം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നതോടെ ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആവേശം നിറഞ്ഞ ഒരു കലാദിനത്തിനാണ് വേദിയാകുന്നത്.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കിഡ്‌സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങള്‍ വ്യത്യസ്ത വേദികളിലായി അരങ്ങേറും.

രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് വിവിധ വേദികളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയും വൈകുന്നേരം 6 മണിയോടെ മത്സരങ്ങള്‍ അവസാനിക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ത്ഥികളെ കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കും. ഇതോടൊപ്പം ഭാഷ കേസരി പട്ടം, നാട്യറാണി പട്ടം എന്നീ പുരസ്‌കാരങ്ങളും നല്‍കും. വിവിധ വിഭാഗങ്ങളില്‍ മികവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം ദേശീയതലത്തിലേക്ക് മുന്നേറാനുള്ള അവസരവും റീജിയണല്‍ കലാമേള ഒരുക്കുന്നു.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണല്‍, റീജിയണല്‍ കലാമേളകള്‍ യുകെയില്‍ ഒരു യുവജനോത്സവകാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നുവരുന്ന മലയാളി പുതുതലമുറയ്ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും മലയാളത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകവുമായി കൂടുതല്‍ അടുത്തുനില്‍ക്കാനും കലാമേളകള്‍ മികച്ച അവസരമാണ് ഒരുക്കുന്നത്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പ്രായവിഭാഗങ്ങളിലുള്ള കലാപ്രതിഭകള്‍ ഒരേ വേദിയില്‍ ഒത്തുചേരുന്നതോടെ നോര്‍ത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ വലിയൊരു സാംസ്‌കാരിക സംഗമം കൂടിയായി കലാമേള മാറും. കലാപ്രകടനങ്ങള്‍ നേരില്‍ കണ്ടാസ്വദിക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മലയാളികളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കും സുഗമമായി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ വിവിധ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളിലായി ഒരേസമയം മത്സരങ്ങള്‍ നടക്കുന്നതിനാല്‍ സമയബന്ധിതമായി കലാമേള പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകര്‍ നടത്തിയിട്ടുണ്ട്.

റീജിയണല്‍ കലാമേളയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകള്‍ക്ക് ദേശീയ വേദിയിലേക്കും അവസരം ലഭിക്കും. റീജിയണല്‍ തലത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും ലഭിക്കുന്നവര്‍ക്കാണ് നവംബര്‍ ഏഴിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

അതിനാല്‍ തന്നെ വിജയകിരീടത്തിനൊപ്പം ദേശീയ കലാമേളയിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരങ്ങള്‍ക്കാണ് ലിവര്‍പൂള്‍ നാളെ സാക്ഷ്യം വഹിക്കുക.

കലാമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി സ്‌കൂളിന്റെ അങ്കണത്തില്‍ തന്നെ വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. സ്‌കൂള്‍ കോമ്പൗണ്ടിലെ പ്രോട്ടോകോള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌കൂള്‍ കോമ്പൗണ്ട് പ്രോട്ടോകോള്‍ അനുസരിച്ച് മദ്യം, സിഗരറ്റ് എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് പൂര്‍ണമായും നിഷിദ്ധമാണ്.

രുചിവിരുന്നുമായി മദര്‍ ഇന്ത്യ കിച്ചന്‍

 

കലാമേളയുടെ ആഘോഷത്തിന് കൂടുതല്‍ മാറ്റുകൂട്ടാന്‍ മദര്‍ ഇന്ത്യ കിച്ചന്‍ ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവന്‍ വേദിയില്‍ പ്രവര്‍ത്തിക്കും. മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കുമായി ഭക്ഷണശാലയുടെ സേവനം ദിവസം മുഴുവന്‍ ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

അന്നൂറിലധികം മത്സരാര്‍ത്ഥികള്‍, വിവിധ വേദികളിലായി അരങ്ങേറുന്ന കലാമത്സരങ്ങള്‍, കലാതിലക-കലാപ്രതിഭ പട്ടങ്ങള്‍ക്കായുള്ള പോരാട്ടം, ദേശീയ കലാമേളയിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ എന്നിവയോടെ യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള നാളെ ലിവര്‍പൂളില്‍ കലയുടെ പൂരക്കാഴ്ചയൊരുക്കും.

 

കലാമേളയുടെ സ്‌പോണ്‍സര്‍സ് 

ടൈറ്റില്‍ സ്‌പോണ്‍സര്‍  - ഡോ. സൈമണ്‍സ് അക്കാദമി (Dr. Simon's Academy )

 

സ്‌പോണ്‍സേഴ്സ് - 

 

മദര്‍ ഇന്ത്യ കിച്ചന്‍ (Mother India Kitchen )

പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors)

ജിയാ ട്രാവല്‍സ് ആന്‍ഡ് ഹോളിഡേയ്സ് (Gia Travels and Holidays ) 

സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts &Registered Auditors)

റോസ്റ്റര്‍ കെയര്‍ (Roster Care)

ഏലൂര്‍ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK)

എല്‍ ടി സി ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി (LTC Global Consultancy)

ബോബ് കെയര്‍ ഹെല്‍ത്ത് കെയര്‍ ഏജന്‍സി (Bob Care)

മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് (MAAS Hypermarket )

ഓറ ക്ലോത്തിങ് ആന്‍ഡ് ജുവല്ലറി (AURA Clothing and Jewelry)

പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Resort & Spa)

ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സെര്‍വീസ്സ് (LifeLine Protect Limited ) 

ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റര്‍

 (Click to Bring Groceries,Manchester )

ജോവന്‍ പെര്‍ഫ്യൂംസ് (Joven Perfume)

ബുക്ക് ബോക്‌സ് യു കെ (Book Box UK )

വിഷ്വല്‍ പാര്‍ട്ണര്‍ : ANF 

 

സോഫ്റ്റ്വെയര്‍ പാര്‍ട്ടണര്‍ : ജെ എം പി സോഫ്റ്റ് വെയര്‍ (JMP Software )

 

മീഡിയ പാര്‍ട്ടണര്‍  - UUKMA News

 

കാറ്ററിംഗ് പാര്‍ട്ടണര്‍ : Mother India Kitchen 

 

ഫോട്ടോഗ്രാഫി പാര്‍ട്ണര്‍ : 

ജീവന്‍ ഫോര്‍  യു ഫോട്ടോഗ്രാഫി 

(Jeevan4u)

 

ഇവന്റ് സപ്പോര്‍ട്ടേഴ്സ് :

UUKMA Nurses Forum (UNF), 

UUKMA  Charity Foundation, 

UUKMA She Leads, 

UUKMA Youth, 

UUKMA Samsakarika Vedi,  

UUKMA Malayalam Academy.

 

കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി

നാഷണല്‍ കമ്മിറ്റി അംഗം ബിജു പീറ്റര്‍, പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ്, ട്രെഷറര്‍ ഷാരോണ്‍ ജോസഫ്, കലാമേള കോഓര്‍ഡിനേറ്റര്‍ രാജീവ് സി പി എന്നിവര്‍ അറിയിച്ചു.

 

കലാമേള വേദിയുടെ വിലാസം:

 

BROUGHTON HALL CATHOLIC HIGH SCHOOL,

YEW TREE LN WEST DERBY,

LIVERPOOL, L12 9HJ     

 

 

 

 

അനില്‍ ഹരി

(പി ആര്‍ ഒ  യുക്മ നോര്‍ത്ത് വെസ്റ്റ്)                                                                      

 




കൂടുതല്‍വാര്‍ത്തകള്‍.