ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതായി എന്‍സിപി നേതാവ് ശരദ് പവാര്‍. മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അത് തുടരും.എന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ശരദ് പവാര്‍ അഭിമുഖത്തില്‍ പറഞ്ഞു.
തന്നെ രാഷ്ട്രപതിയാക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത തെറ്റാണ്. മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എപ്പോഴാണ് വാഗ്ദാനം മുന്നോട്ട് വച്ചതെന്ന് പവാര്‍ വ്യക്തമാക്കിയില്ല. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സമയത്ത് പവാര്‍ മോദി കൂടിക്കാഴ്ച നടന്നിരുന്നു. ഈ സമയത്താകാം മോദി ഓഫര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ .