CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 56 Seconds Ago
Breaking Now

ബഷീര്‍ മരിച്ചിട്ട് നാലു മാസം ; വാട്‌സ്ആപ്പില്‍ ഇന്നലെ ലെഫ്റ്റായി ; കാണാതായ ഫോണ്‍ എവിടെ ?

അപകടം നടന്ന സ്ഥലത്തു നിന്ന് കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാണാതായ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നു കുടുംബ ഗ്രൂപ്പില്‍ നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ ലെഫ്റ്റ് ആയതോടെയാണ് ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തു നിന്ന് കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ാണ്. ബഷീര്‍ വാട്‌സ്ആപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തില്‍ ബഷീറിന്റെ ഫോണ്‍ നിര്‍ണ്ണായകമായതിനാല്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടി.

ആഗസ്ത് 3ന് രാത്രിയാണ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചത്. സംഭവ സ്ഥലത്തു നിന്ന് ബഷീറിന്റെ ഫോണ്‍ കണ്ടെത്താനായില്ല. സഹപ്രവര്‍ത്തകര്‍ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ ഓഫായി. പോലീസ് ഫോണിനായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.




കൂടുതല്‍വാര്‍ത്തകള്‍.