CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 55 Seconds Ago
Breaking Now

പീഡനക്കേസില്‍ ബിജെപി എംഎല്‍എ പ്രതി ; എന്നിട്ടും മോദി മിണ്ടുന്നില്ല ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടെന്ന് രാഹുല്‍ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യ ബലാത്സംഗ കേസുകളുടെ തലസ്ഥാനമായെന്ന് രാഹുല്‍ഗാന്ധി. ബിജെപി എംഎല്‍എ പീഡനകേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദിയുടെ രാഷ്ട്രീയ ജീവിതം മുഴുവന്‍ വിഭജനവും അക്രമവും അഴിമതിയുമാണ്. ഏതെങ്കിലും ഒരു മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും രാഹുല്‍ഗാന്ധി മാനന്തവാടി വെള്ളമുണ്ടയില്‍ പറഞ്ഞു.

ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടെന്ന് രാഹുല്‍ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.