CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 35 Seconds Ago
Breaking Now

വാളയാര്‍ കേസിലെ പ്രതിയെ റോഡില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിവരം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാളയാര്‍ കേസിലെ നാലാം പ്രതിയെ റോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചു.കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം. മധുവിന് നേരെയാണ് അട്ടപ്പള്ളത് വെച്ച് മര്‍ദ്ദനമുണ്ടായത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.