CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 6 Seconds Ago
Breaking Now

ബ്രിട്ടന്‍ നാളെ വിധിയെഴുതും; ടോറികളുടെ ലീഡ് ഇടിഞ്ഞ് താഴുമെന്ന് മുന്നറിയിപ്പ്; ലേബര്‍ പാര്‍ട്ടിക്ക് ഭരണം വിട്ടുകൊടുക്കരുതെന്ന് വോട്ടര്‍മാരോട് 'നിലവിളിച്ച്' ബോറിസ്; ഭൂരിപക്ഷം 28-ല്‍ ഒതുങ്ങുമെന്ന് പ്രവചനം; തൂക്ക് പാര്‍ലമെന്റ് ഭീഷണിയും

കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റുകള്‍ നേടുമ്പോള്‍ ജെറമി കോര്‍ബിന്റെ പാര്‍ട്ടി 231 സീറ്റും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 സീറ്റും നേടുമെന്നാണ് സര്‍വ്വെ

പൊതുതെരഞ്ഞെടുപ്പില്‍ കേവലം 28 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ബോറിസ് ജോണ്‍സണ്‍ വിജയിക്കുമെന്ന് പോള്‍ ഫലം. എന്നാല്‍ പ്രചരണത്തിന്റെ അവസാന ആഴ്ചകളില്‍ ലേബറിന് എതിരെ നിലനിര്‍ത്തിയ ലീഡ് ചുരുങ്ങിയെന്നാണ് വ്യക്തമാകുന്നത്. 2017-ല്‍ തൂക്കൂ പാര്‍ലമെന്റ് കൃത്യമായി പ്രവചിച്ച യൂഗോവിന്റെ അവസാന എംആര്‍പി മോഡലാണ് ഈ പ്രവചനങ്ങള്‍ നടത്തിയത്. 

കണ്‍സര്‍വേറ്റീവുകള്‍ 339 സീറ്റുകള്‍ നേടുമ്പോള്‍ ജെറമി കോര്‍ബിന്റെ പാര്‍ട്ടി 231 സീറ്റും, ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 സീറ്റും നേടുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഓരോ സീറ്റിലും ആയിരക്കണക്കിന് ഇന്റര്‍വ്യൂകള്‍ നടത്തിയ സര്‍വ്വെയില്‍ ടോറികള്‍ക്ക് 43 ശതമാനം വോട്ടും, ലേബറിന് 34 ശതമാനം വോട്ടും പ്രവചിക്കപ്പെടുന്നു. അവസാന എംആര്‍പി ഫലങ്ങള്‍ പുറത്തുവന്നതിലും കടുപ്പത്തിലേക്കാണ് പോരാട്ടം നീങ്ങുന്നതെന്നാണ് അവസാന ഫലങ്ങള്‍ വ്യക്തമാക്കുന്നു. നവംബര്‍ 27ന് എംആര്‍പി തയ്യാറാക്കിയ സര്‍വ്വെയില്‍ 68 സീറ്റുകളുടെ ഭൂരിപക്ഷമാണ് ടോറികള്‍ക്ക് പ്രവചിച്ചിരുന്നത്.

320 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. വോട്ടര്‍മാര്‍ അന്തിമ ഘട്ടത്തില്‍ ടോറികളെ പരിപൂര്‍ണ്ണമായി പിന്തുണയ്ക്കാതെ പോയാല്‍ വീണ്ടുമൊരു തൂക്ക് പാര്‍ലമെന്റ് ഭീഷണിയും മുന്നില്‍ നില്‍ക്കുന്നു. കണ്‍സര്‍വേറ്റീവുകള്‍ ചുരുങ്ങിയത് 22 സീറ്റുകള്‍ ലേബര്‍ ഹൃദയഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുക്കുമെന്നും കരുതുന്നു. 28 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ചാലും ബോറിസ് രക്ഷപ്പെടും. തങ്ങളുടെ ചെങ്കോട്ടകളില്‍ രൂപപ്പെട്ട വിള്ളലുകള്‍ പരിഹരിക്കാന്‍ ലേബര്‍ മുന്നിട്ടിറങ്ങിയതാണ് ടോറികള്‍ക്ക് ഭീഷണിയായത്. 

ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് കണ്‍സര്‍വേറ്റീവുകളെ പിന്തുണയ്ക്കുന്ന ഓരോ വോട്ടറും പോളിംഗ് സ്‌റ്റേഷനില്‍ എത്തി വോട്ട് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നില്‍. തൂക്ക് പാര്‍ലമെന്റ് വന്നാല്‍ ബ്രക്‌സിറ്റിന്റെ ഭാവി വീണ്ടും കൈയ്യാലപ്പുറത്തെ തേങ്ങയാകും!




കൂടുതല്‍വാര്‍ത്തകള്‍.