CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 41 Minutes 34 Seconds Ago
Breaking Now

ഹോം ഓഫീസ് വിഭജിച്ച് ബോര്‍ഡര്‍ കണ്‍ട്രോളിന് പുതിയ വകുപ്പ്; എന്‍എച്ച്എസിന് 34 ബില്ല്യണ്‍ പൗണ്ട്; നോര്‍ത്തില്‍ വികസനം; ബോറിസ് ജോണ്‍സന്റെ ബ്രിട്ടീഷ് ബ്ലൂപ്രിന്റ് ഈ വിധം; ലക്ഷ്യം 2020-കള്‍ മുഴുവന്‍ നീളുന്ന ഭരണം

ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കാനാണ് പുതിയ വകുപ്പ് ശ്രദ്ധ ചെലുത്തുക

കണ്‍സര്‍വേറ്റീവ് ഭരണം ഈ ഒരു അഞ്ച് വര്‍ഷം കൊണ്ട് അവസാനിക്കാതിരിക്കാനുള്ള പദ്ധതികളുമായി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടീഷ് അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പുതിയ വകുപ്പ് സൃഷ്ടിക്കുന്നതിന് പുറമെ എന്‍എച്ച്എസ് മെച്ചപ്പെടുത്താനുള്ള അധിക ഫണ്ടും, നോര്‍ത്ത് പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ബോറിസ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2024-ല്‍ ടോറികള്‍ക്ക് അഞ്ചാം ഭരണത്തിന് വഴിയൊരുക്കുന്ന രീതിയില്‍ വോട്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് വെസ്റ്റ്മിന്‍സ്റ്ററില്‍ പുതിയ 109 ടോറി എംപിമാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്വാഗത സന്ദേശം. 

മുന്‍ കള്‍ച്ചര്‍ സെക്രട്ടറി നിക്കി മോര്‍ഗന്‍, മുന്‍ വെല്‍ഷ് സെക്രട്ടറി അലുണ്‍ കെയിന്‍സ് എന്നിവര്‍ ഒഴിഞ്ഞത് മൂലം സ്ഥാനം ഒഴിവുള്ള വകുപ്പുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ നിയോഗിക്കുക. എന്നാല്‍ ഫെബ്രുവരിയില്‍ വലിയ തോതിലുള്ള മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതില്‍ വമ്പിച്ച വെട്ടിനിരത്തല്‍ നടത്തി മൂന്നിലൊന്ന് മന്ത്രിമാരെയും ചാടിക്കാനാണ് ബോറിസിന്റെ തീരുമാനം. ഒപ്പം വൈറ്റ്ഹാള്‍ പ്രവര്‍ത്തനരീതിയെയും അടിമുടി മാറ്റിമറിക്കും. 

ഹോം ഓഫീസിനെ വിഭജിച്ചാണ് പുതിയ ബോര്‍ഡര്‍ & ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്. ലോ-സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തുന്നത് തടയുമെന്ന വാഗ്ദാനം പാലിക്കാനാണ് ഈ നീക്കം. ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കാനാണ് പുതിയ വകുപ്പ് ശ്രദ്ധ ചെലുത്തുക. ഇതോടെ ഹോം ഓഫീസിന് കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കാം. 

കണ്‍സര്‍വേറ്റീവുകള്‍ക്ക് ആദ്യമായി വോട്ട് ചെയ്ത മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്ക് സമ്മാനമായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് 100 ബില്ല്യണ്‍ പൗണ്ടും ബോറിസ് ഒഴുക്കും. ഇതുവരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകളില്‍ പണമിറക്കി അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച രാജ്ഞിയുടെ പ്രസംഗത്തില്‍ എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഉള്‍പ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.