CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 55 Minutes 40 Seconds Ago
Breaking Now

വിമര്‍ശനങ്ങളില്‍ പതറുന്ന പ്രായമല്ല ഇപ്പോള്‍ ; ചിന്താഗതികള്‍ മാറിയെന്ന് രോഹിത് ശര്‍മ

ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നത്.

ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലും താന്‍ ഏറെ മെച്ചപ്പെട്ടതായി ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. താന്‍ പഴയ രോഹിത് അല്ല. ചെറിയ കാലയളവിനുള്ളില്‍ താന്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയനായിട്ടുണ്ടെന്നും താരം വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ തന്നെ ഇപ്പോള്‍ ബാധിക്കാറില്ല. വിമര്‍ശനങ്ങളില്‍ പതറുന്ന പ്രായമല്ല ഇപ്പോള്‍ തനിക്കെന്നും രോഹിത് പറഞ്ഞു.

തന്റെ ചിന്താഗതികളും കാഴ്ചപ്പാടുകളുമൊക്കെ ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്. അത് കരിയറിലും വ്യക്തിജീവിതത്തിലും തന്നെ ഏറെ സഹായിക്കുന്നു എന്നും രോഹിത് വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നത്. തന്റെ കുടുംബം തന്നില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ഭാര്യയും മകളും തന്റെ ജീവിതം മാറ്റി മറിച്ചുവെന്നും രോഹിത് പറഞ്ഞു.

തന്റെ ഭാര്യയും മകളും തന്നെ സ്‌നേഹം കൊണ്ട് നിറയ്ക്കുകയാണ്. അവരുടെ കൂടെയാണ് താന്‍ നില്‍ക്കുന്നത് എന്നും അല്ലാതെ ആരെങ്കിലും പറയുന്ന വിമര്‍ശനത്തെ ഓര്‍ത്ത് സങ്കടപ്പെടുകയല്ല എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും തന്നെ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ പ്രതികരിക്കാന്‍ നില്‍ക്കുന്ന പ്രായമൊക്കെ താന്‍ താണ്ടിയിരിക്കുന്നു. ഇപ്പോള്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.