CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 10 Seconds Ago
Breaking Now

ലോകകപ്പില്‍ ഒരു ഗോള്‍ പോലും അടിക്കാത്ത ടീം ജര്‍മ്മനിയെ വീഴ്ത്തി നോക്കൗട്ടില്‍; അതിസന്തോഷത്തില്‍ രാജ്യത്തിന് പൊതു അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന് വിമര്‍ശനം കേട്ട ടീമാണ് നോക്കൗട്ടിലേക്ക് കടന്നത്

ലോകകപ്പ് മത്സരത്തിന്റെ നോക്കൗട്ടില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തില്‍ ഇക്വഡോറിന് ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്. കൊമ്പനെ മസ്തകത്തിന് അടിച്ച് വീഴ്ത്തിയത് പോലെ ജര്‍മ്മനിയെ 2-1ന് മുട്ടുകുത്തിച്ച് ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കയറിയാല്‍ ആരുമൊന്ന് ആഘോഷിച്ച് പോകും. ഇപ്പോള്‍ ആ ആഘോഷം നടത്തുകയാണ് ഇക്വഡോര്‍.

20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇക്വഡോര്‍ നോക്കൗട്ട് സ്‌റ്റേില്‍ കടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പിന്നില്‍ നിന്നും ജയിച്ച് കയറിയാണ് ഫേവറിറ്റുകളായ ജര്‍മ്മനിയെ അവര്‍ വീഴ്ത്തിയത്.

ഈ സന്തോഷത്തില്‍ താരങ്ങളെയും, കോച്ചിംഗ് സ്റ്റാഫിനെയും പ്രശംസിച്ച പ്രസിഡന്റ് ഡാനിയേല്‍ നൊബോവ രാജ്യത്ത് പൊതു അവധി പ്രഖ്യാപിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന് വിമര്‍ശനം കേട്ട ടീമാണ് നോക്കൗട്ടിലേക്ക് കടന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ നേടാനും ഇക്വഡോറിന് സാധിച്ചിരുന്നില്ല. ജര്‍മ്മനിയാണ് ആദ്യത്തെ ഗോള്‍ നേടിയതെങ്കിലും പിന്നീട് രണ്ട് തവണ വല കുലുക്കി ഇക്വഡോര്‍ ചരിത്രത്തില്‍ തങ്ങളുടെ പേര് കുറിച്ചിട്ടു. 





കൂടുതല്‍വാര്‍ത്തകള്‍.