CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 52 Minutes 25 Seconds Ago
Breaking Now

അമേരിക്ക ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കേ ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും ; സന്ദര്‍ശനം നിര്‍ണ്ണായകം ; സുലൈമാനി വധം ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്ന് റിപ്പോര്‍ട്ട്

ബുധനാഴ്ച സരിഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ജവാദ് സരീഫ് ഇന്ത്യയിലെത്തും. ബുധനാഴ്ച സരിഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രധാന വാര്‍ഷിക സമ്മേളനമായ റൈസീന ഡയലോഗില്‍ പങ്കെടുക്കാനാണ് സരീഫ് ഇന്ത്യയിലെത്തുന്നത്.

വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ഇറാന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴച നടത്തും. കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ വധം ചര്‍ച്ചയാകുമെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലേക്ക് പോകുന്ന സാരിഫ് അവിടെ വ്യവസായികളുമായി സംവദിക്കും. വെള്ളിയാഴ്ച അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങും.

ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഒരു വിദേശ സന്ദര്‍ശനം. ഇറാന്‍ അമേരിക്ക പ്രശ്‌നം രൂക്ഷമായിരിക്കേ ഇന്ത്യയുടെ നിലപാടുകള്‍ അറിയാന്‍ ഇറാന്‍ താല്‍പര്യം കാണിച്ചേക്കും.




കൂടുതല്‍വാര്‍ത്തകള്‍.