CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 6 Seconds Ago
Breaking Now

മുതിര്‍ന്ന ബോളിവുഡ് താരം ഷബാന ആസ്മിയ്ക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറിനുമൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

മുതിര്‍ന്ന ബോളിവുഡ് താരം ഷബാന ആസ്മിയ്ക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മുംബൈ  പൂനെ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു അപകടമുണ്ടായത്. നടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറിനുമൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഖാലാപൂരിലായിരുന്നു അപകടം. ഏകദേശം മൂന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, കാറില്‍ ഒപ്പമുണ്ടായിരുന്ന ജാവേദ് അക്തര്‍ സുരക്ഷിതനാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

ഷബാന ആസ്മിയ്ക്ക് പുറമെ ഇവരുടെ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റായ്ഗഡ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൂനെയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള വഴിയില്‍ ഇവരുടെ കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും എംജിഎം ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വലതുവശവും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ഷബാന ആസ്മിയെ പുറത്തിറക്കുന്നതിന്റെയും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.