CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 58 Seconds Ago
Breaking Now

എന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം ; വേദിയില്‍ ചിരി പടര്‍ത്തി ഷാരൂഖ് ഖാന്‍

ആമസോണ്‍ പ്രൈം നടത്തിയ പരിപാടിക്കിടെ ഷാരൂഖ് ഖാന്‍ പറഞ്ഞ തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വേദിയില്‍ ഷാരൂഖ് ഖാനൊപ്പം സോയ അക്തറും ആമസോണ്‍ മേധാവി ജെഫ് ബേസോസുമുണ്ടായിരുന്നു. ഇവരെ താന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും ഇവര്‍ വളരെ അധികം വിനയമുള്ളവരാണെന്നും ബെസോസ് പറഞ്ഞു. ഇതിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

എന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കുടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനും വെള്ളം ഇറക്കാനാകാതെയും വലഞ്ഞു. ഇതിന്റെ വിഡിയോ ജെഫ് ബേസോസ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സദസ് ഷാരൂഖിന്റെ കൗണ്ടറിനെ സ്വീകരിച്ചത്.

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.