CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 17 Seconds Ago
Breaking Now

അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാടു നോക്കിയല്ല എന്റെ സിനിമകളില്‍ കാസ്റ്റ് ചെയ്യാറുള്ളതെന്ന് അശ്വിനി തിവാരി

ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. നടി കങ്കണ റണൗത്ത് നായികയാകുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു. പങ്ക ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ അനുകൂലിച്ചു കൊണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് ബോളിവുഡില്‍ വലിയ ചര്‍ച്ചയുമായിരുന്നു.

എന്നാലിപ്പോള്‍ താന്‍ അഭിനേതാക്കളെ അവരുടെ വ്യക്തിപരമായ നിലപാടു നോക്കിയല്ല കാസ്റ്റ് ചെയ്യാറെന്നും അവരുടെ കഴിവിനാണ് എപ്പോഴും പ്രാമുഖ്യം എന്നും വ്യക്തമാക്കിയിരിക്കുകയാണ് അശ്വിനി.

' കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഞാന്‍ ഓരോരുത്തരുടെയും അഭിനയിക്കാനുള്ള കഴിവിനാണ് പ്രാമുഖ്യം കൊടുക്കാറ്. കങ്കണയും സ്വരയും റിച്ച ചന്ദയുമെല്ലാം അസാമാന്യ അഭിനേതാക്കളാണ്. ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ അവരില്‍ കഥാപാത്രത്തെ കാണുന്നു. ഇവരുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്നതിനെക്കാള്‍ ഞാന്‍ അതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഓഫ് സ്രകീനില്‍ അവരെങ്ങനെയാണ് എന്ന് ആലോചിച്ചിരുന്നാല്‍ ആ കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ അവരുടെ മികച്ച പ്രകടനം പുറത്തെത്തിക്കാനോ സാധിക്കില്ല,' അശ്വിനി തിവാരി പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.