CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 57 Seconds Ago
Breaking Now

2020 പൃഥ്വിരാജിന്റെ വിളയാട്ടം; അയ്യപ്പനും കോശിയും മുതല്‍ ലൂസിഫര്‍ രണ്ടാം ഭാഗം വരെ

2019 യുവതാരം പൃഥ്വിരാജിനെ സംബന്ധിച്ച് ഭാഗ്യവര്‍ഷമായിരുന്നു. ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞതിന് പുറമെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റെക്കോര്‍ഡുകളും നേടി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ടീമിനെ ഒരുമിപ്പിച്ച ലൂസിഫര്‍ മലയാള സിനിമയിലെ എക്കാലത്തെയും വരുമാനം നേടുന്ന സിനിമകളില്‍ ഒന്നായി. 

2020ല്‍ ഇതിലും വലിയ പ്രതീക്ഷകളാണ് പൃഥ്വി ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ബിജു മേനോന് ഒപ്പം പൃഥ്വി ഒരുമിക്കുന്ന അയ്യപ്പനും കോശിയുമാണ് ഇതിനകം തന്നെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വലിയ ജനശ്രദ്ധയും നേടിക്കഴിഞ്ഞു. അനാര്‍ക്കലിയില്‍ ബിജു, പൃഥ്വി ടീമിനെ എത്തിച്ച ശേഷമാണ് സച്ചി വീണ്ടും ഇവരെ അണിനിരത്തി ചിത്രം ഒരുക്കുന്നത്. 

ആടുജീവിതമാണ് ഈ വര്‍ഷം പൃഥ്വിരാജ് ഒരുക്കുന്ന മറ്റൊരു അതിശയം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവല്‍ മലയാളിയെ അതിശയിപ്പിച്ച് കടന്നുപോയതിന് പിന്നാലെയാണ് നജീബ് എന്ന കഥാപാത്രമായി പൃഥ്വി മാറുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 30 കിലോയോളം കുറച്ച് റോളിനായി ഒരുങ്ങുകയാണ് താരം. 

ഇതിന് പുറമെ പഴയ സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന കടുവയിലും പൃഥ്വിയാണ് നായകന്‍. മാസ് ആക്ഷന്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുകയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. 

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എല്‍2: എമ്പുരാന്റെ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളും ഈ വര്‍ഷം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പിള്ളി അബ്രഹാം ഖുറേഷിയായ കഥയാണ് രണ്ടാം ഭാഗത്തില്‍ മുന്നിലെത്തുക. 




കൂടുതല്‍വാര്‍ത്തകള്‍.