CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 17 Minutes 57 Seconds Ago
Breaking Now

ചൈനയിലെ കൊറോണാവൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോ? രോഗം പടരുന്നത് വകവെയ്ക്കാതെ ചൈനക്കാര്‍ യാത്രക്കിറങ്ങിയാല്‍ സ്ഥിതി വഷളാകും; നഴ്‌സുമാര്‍ക്കും വൈറസ്

സീഫുഡ്, വൈല്‍ഡ് ലൈഫ് വിപണിയില്‍ നിന്നാണ് വൈറസ് മനുഷ്യരില്‍ എത്തിയതെന്നാണ് കരുതുന്നത്

പുതിയ വൈറസ് ബാധ മൂലം ചൈനയില്‍ നാലാമത്തെ വ്യക്തിയും മരണത്തിന് കീഴടങ്ങി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. പുതിയ തരം കൊറോണാവൈറസ് ബാധിച്ച് ന്യൂമോണിയ പിടിപെട്ട 89-കാരനാണ് ഒടുവില്‍ മരണമടഞ്ഞത്. ചൈനയിലെ രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ താമസക്കാരനായിരുന്നു ഇയാളും. 

ബീജിംഗും, ഷാന്‍കായിയും ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 200ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് വൈറസ് മനുഷ്യര്‍ തമ്മില്‍ കൈമാറുന്നതായി സ്ഥിരീകരിച്ചത്. വുഹാനില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 ആരോഗ്യ ജീവനക്കാര്‍ക്ക് വൈറസ് ബാധ ഏറ്റതായി മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷനും വ്യക്തമാക്കി. ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

വുഹാനില്‍ നിന്നും എത്തുന്ന യാത്രക്കാരെ സിംഗപ്പൂര്‍, ഹോങ്കോംഗ്, ടോക്യോ, സാന്‍ഫ്രാന്‍സിസ്‌കോ, ലോസാഞ്ചലസ്, ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷിക്കുന്നുണ്ട്. ഓസ്‌ട്രേലിയയും സമാനമായ നടപടി സ്വീകരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ എത്തുന്ന ടൂറിസ്റ്റുകളില്‍ ചൈനക്കാരാണ് ഒന്നാമത്. 

ചൈനീസ് ന്യൂഇയര്‍ അവധി തുടങ്ങുന്നതിനാല്‍ ലക്ഷക്കണക്കിന് ചൈനക്കാര്‍ വിവിധ ഭാഗങ്ങളിലേക്കും, രാജ്യത്തിന് പുറത്തേക്കും സഞ്ചരിക്കുന്ന സമയമായതിനാല്‍ വൈറസ് അതിവേഗം പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇവരെ വന്‍തോതില്‍ പരിശോധിക്കാന്‍ സാധിക്കാതെ പോകുന്നത് വീഴ്ചയാകുമെന്നാണ് ഭയപ്പാട്.

സീഫുഡ്, വൈല്‍ഡ് ലൈഫ് വിപണിയില്‍ നിന്നാണ് വൈറസ് മനുഷ്യരില്‍ എത്തിയതെന്നാണ് കരുതുന്നത്. മാംസവും, മുട്ടയും പോലുള്ളവ വൃത്തിയായി പാകം ചെയ്യണമെന്നും, ജീവനുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.