CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 46 Seconds Ago
Breaking Now

'ഇറാനെ സഹായിച്ചാല്‍ യുഎസ് ഉപരോധം ഉറപ്പ്'; മുന്നറിയിപ്പുമായി മാര്‍ക്കോ റൂബിയോ

'ഇന്ത്യയും ഇറാനും തമ്മില്‍ ഒരു വ്യാപാര കരാര്‍ നിലവിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്.

കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയും ഇറാനും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. അനേകം രാജ്യങ്ങള്‍ ഇറാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ റൂബിയോ, യുഎസ് ഉപരോധങ്ങളില്‍നിന്ന് രക്ഷപ്പെടാനായി ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

'ഇന്ത്യയും ഇറാനും തമ്മില്‍ ഒരു വ്യാപാര കരാര്‍ നിലവിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാന്‍ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഒരു രാജ്യവും ഉപരോധങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഇറാനെ സഹായിക്കരുത്. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തില്‍ വരുമാനമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു രാജ്യവും അവരെ സഹായിക്കാന്‍ പാടില്ല. രാജ്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, അവരെയും നമുക്ക് ഉപരോധിക്കേണ്ടി വരും'- മാര്‍ക്കോ റൂബിയോ പറഞ്ഞു.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയതിനിടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ - ഇറാന്‍ ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ തുടര്‍ച്ചയായി നിലപാടെടുത്തിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തില്‍, ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തില്‍ ശക്തമായും നിശ്ചയദാര്‍ഢ്യത്തോടെയും പ്രതികരണം നല്‍കുമെന്നും പെസെഷ്‌ക്യാന്‍ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.