CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 15 Seconds Ago
Breaking Now

തൊഴില്‍ ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമം, ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥി യുഎസില്‍ ജീവനൊടുക്കി

കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രദീപ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.

ജോലി കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാര്‍ത്ഥി അമേരിക്കയില്‍ ജീവനൊടുക്കിയത്. പ്രദീപ് (ദീപു) 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്‌സസ് സര്‍വകലാശാലയിലെ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്. കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രദീപ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.

കുട്ടിക്കാലം മുതല്‍ തന്നെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കഠിനാധ്വാനത്തിലൂടെയും ഫിറ്റ്‌നസിലൂടെയും മുന്നേറിയ വ്യക്തിയായിരുന്നു പ്രദീപെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്‌കാരച്ചടങ്ങുകള്‍ക്കുമായി പ്രദീപിന്റെ കസിന്‍ ദീപ്തി ഗോഫണ്ട്മീ (GoFundMe)വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ 35,000 ഡോളറില്‍ ചൊവ്വാഴ്ച രാവിലെയോടെ തന്നെ ലഭിച്ചിട്ടുണ്ട്. ബാക്കി തുക പ്രദീപിന്റെ മാതാപിതാക്കളെ സഹായിക്കാന്‍ ഉപയോഗിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.