CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 29 Seconds Ago
Breaking Now

വൈകിട്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുമെന്ന് ജോബി ജോര്‍ജ്; ആകാംക്ഷയില്‍ ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തെ ആഘോഷമാക്കാനുള്ള തയാറെടുപ്പുകളിലാണ് ആരാധകര്‍. ഇപ്പോഴിതാ അവരുടെ ആകാംക്ഷയെ ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുമെന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

സ്‌നേഹിതരെ, ഇനി കുറച്ചു മണിക്കുറുകള്‍ മാത്രം.. നമ്മുടെ ദേവാസുരന്‍ പറന്നിറങ്ങാന്‍ അതിനു മുന്നോടിയായി എന്റെ എല്ലാ സ്‌നേഹിതര്‍ക്കും, ഷൈലോക്കിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, നിങ്ങളുടെ എല്ലാവരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുകയാണ് വൈകുന്നേരം 7pm ന് ദയവായി കാത്തിരിക്കുക.. goodwill entertainments youtube channel.. love you all

 




കൂടുതല്‍വാര്‍ത്തകള്‍.