CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 12 Seconds Ago
Breaking Now

ബോംബിനായുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങി ; യൂട്യൂബ് നോക്കി പഠിച്ചു ; ആദിത്യറാവുവിന്റെ മൊഴിയില്‍ ആശങ്കയോടെ പോലീസ്

ഓണ്‍ലൈന്‍ വഴിയാണ് ബോംബ് നിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യൂട്യൂബ് നോക്കിയാണ് ബോംബ് നിര്‍മ്മിക്കാനുള്ള വിദ്യ പഠിച്ചതെന്നും അയാള്‍ പറയുന്നു.

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. 

ഓണ്‍ലൈന്‍ വഴിയാണ് ബോംബ് നിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യൂട്യൂബ് നോക്കിയാണ് ബോംബ് നിര്‍മ്മിക്കാനുള്ള വിദ്യ പഠിച്ചതെന്നും അയാള്‍ പറയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കുടുംബം പറയുന്നു.

എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി യൂട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ ബോംബുമായി എത്തി. അതി തീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം പോലീസിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.