CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Seconds Ago
Breaking Now

മന്നത്തിലെ ഒരു റൂം വാടകക്ക് വേണം, എത്രയാണ് വാടക?'ആരാധകന് ഷാരൂഖ് നല്‍കിയ മറുപടിയിങ്ങനെ

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാറുമുണ്ട് ഷാരൂഖ് ഖാന്‍. താരത്തിനോട് ആരാധകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

'സര്‍, മന്നത്തിലെ ഒരു റൂം വാടകക്ക് വേണം, എത്രയാണ് വാടക?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. '30 വര്‍ഷത്തെ കഠിനധ്വാനം വേണ്ടിവരും' എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. മുംബൈയിലെ ബാന്ദ്രയിലാണ് ഷാരൂഖിന്റെ മന്നത്ത്. 200 കോടിയോളമാണ് മന്നത്തിന്റെ വില.

ജീവിതത്തില്‍ താന്‍ സ്വന്തമാക്കിയതില്‍ ഏറ്റവും വില പിടിപ്പുള്ളത് മന്നത്തിന് ആണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു. 'സീറോ' ആണ് ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.