CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 52 Seconds Ago
Breaking Now

കുട്ടിക്കാലത്ത് പീഡനത്തിനിരയായിട്ടുണ്ട് ; വെളിപ്പെടുത്തലുകളുമായി അര്‍ജുന്‍ റെഡ്ഡി താരം

കുട്ടിക്കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തി തെലുങ്ക് നടന്‍ രാഹുല്‍ രാമകൃഷ്ണ. ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം രാഹുല്‍ തുറന്നുപറഞ്ഞത്. ഇത് ആരാധകരില്‍ ഞെട്ടലുണ്ടാക്കുകയും നിരവധിപേര്‍ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

'കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇതല്ലാതെ എന്റെ സങ്കടത്തെ കുറിച്ച് മറ്റെന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. എല്ലാം വല്ലാതെ വേദനിപ്പിക്കുന്നു,' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'എനിക്കെതിരായി നടന്ന കുറ്റകൃത്യത്തോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. ഒരിക്കലും നീതി ലഭിക്കുന്നില്ല. താത്കാലികമായ ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ. നിങ്ങളുടെ പുരുഷന്മാരെ നല്ലവരായിരിക്കാന്‍ പഠിപ്പിക്കുക. ധൈര്യമായിരിക്കുക, സാമൂഹിക വ്യവസ്ഥകള്‍ തകര്‍ക്കുക. നല്ലവരായിരിക്കുക' എന്നും താരം കുറിച്ചു.

വിജയ് ദേവരകൊണ്ട നായകനായ 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍. ചിത്രത്തിലഭിനയിച്ച നടി പ്രിയദര്‍ശിനിയും നടന്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. 'ഞാന്‍ എത്ര ശ്രമിച്ചാലും നിങ്ങള്‍ നേരിട്ട ആഘാതം എനിക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല. എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല. പക്ഷെ ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ശക്തമായി മുന്നോട്ട് പോകുക. നിങ്ങള്‍ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുവന്ന് അവയെ നിങ്ങളുടെ കഴിവിനനുസരിച്ച് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഒരു പോരാളിയാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു സഹോദരാ' എന്നാണ് പ്രിയദര്‍ശിനിയുടെ ട്വീറ്റ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.