CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 54 Seconds Ago
Breaking Now

കൊറോണാവൈറസ് യൂറോപ്പിലെത്തി; വുഹാനില്‍ നിന്നെത്തിയ 2000 പേരെ കണ്ടെത്താന്‍ യുകെയില്‍ വ്യാപക തിരച്ചില്‍; ഫ്രാന്‍സില്‍ മൂന്ന് പുതിയ രോഗികളെ തിരിച്ചറിഞ്ഞു; ബ്രിട്ടനില്‍ ആദ്യം രോഗം പിടികൂടിയ വ്യക്തിക്ക് 'സ്‌പേസ്മാന്‍ സ്യൂട്ട്' ചികിത്സ ഏറ്റതായി ഡോക്ടര്‍മാര്‍!

വൈറസ് പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കോബ്രാ കമ്മിറ്റി യോഗം ചേര്‍ന്നു

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ വുഹാനില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്ത രണ്ടായിരം പേരെ കണ്ടെത്താന്‍ ബ്രിട്ടീഷ് അധികൃതര്‍ നെട്ടോട്ടത്തില്‍. ആളെ കൊല്ലുന്ന കൊറോണാവൈറസ് യൂറോപ്പില്‍ എത്തിച്ചേര്‍ന്നതിന്റെ ലക്ഷണം വ്യക്തമാക്കി ഫ്രാന്‍സില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചു. ഇതിനിടെ ചൈനയില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. 

ഇതിനിടെ യുകെയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് രോഗമുക്തി ലഭിച്ചതായുള്ള ആശ്വാസ വാര്‍ത്തയും ഡോക്ടര്‍മാര്‍ പങ്കുവെച്ചു. 'സ്‌പേസ്മാന്‍ സ്യൂട്ട്' അണിഞ്ഞ ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സയ്ക്ക് ഒടുവിലാണ് ഈ രോഗിക്ക് എല്ലാം ശരിയായെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1300ഓളം പേര്‍ക്ക് പുതുതായി കൊറോണാവൈറസ് ബാധിച്ചപ്പോഴാണ് ഈ ആശ്വാസ വാര്‍ത്ത. യൂറോപ്പിലെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മറ്റിടങ്ങളിലും സമാനമായ കേസുകള്‍ ഉയരുമെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്നെസ് ബുസിന്‍ മുന്നറിയിപ്പ് നല്‍കി. 

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും യാത്ര ചെയ്‌തെത്തിയ രണ്ടായിരം പേരെ കണ്ടെത്താനാണ് യുകെ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമം. ബുധനാഴ്ച വുഹാനില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിന് മുന്‍പുള്ള രണ്ടാഴ്ചക്കാലം ഇവിടെ നിന്നും യാത്ര ചെയ്തവരെയാണ് ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ അന്വേഷിക്കുന്നത്. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട അവസാനവട്ട കണക്കുകള്‍ രോഗം പിടിപെട്ടവരുടെ എണ്ണം 1287 ആയി ഉയര്‍ന്നപ്പോള്‍ മരണങ്ങള്‍ 41 ആയി. 

29 പ്രവിശ്യകളില്‍ 237 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ഉള്ളതായി അധികൃതര്‍ വ്യക്തമാക്കി. 41 മരണങ്ങളും ചൈനയില്‍ തന്നെയാണ് സംഭവിച്ചത്, ഇതില്‍ 39 എണ്ണവും ഹുബെയ് പ്രവിശ്യയിലാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരാളെ രോഗം പിടിപെട്ടതോടെ ഏകാന്തവാസത്തിലേക്ക് മാറ്റിയിട്ടുണ്ട്. വുഹാനില്‍ കലാപഠനത്തിന് പോയി മടങ്ങിയ 45-കാരന്‍ മൈക്കിള്‍ ഹോപ്പാണ് ബ്രിട്ടനിലെ രോഗം ബാധിച്ച് ആശുപത്രിയില്‍ ആയിരിക്കുന്നത്. യുകെയില്‍ ഇതുവരെ രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ പതിനാലായി. 

വൈറസ് പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കോബ്രാ കമ്മിറ്റി യോഗം ചേര്‍ന്നു. ചൈനീസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ്-ചൈനീസ് സമൂഹത്തെ വരവേല്‍ക്കുന്ന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ബോറിസ് യോഗത്തില്‍ പങ്കെടുത്തില്ല. 




കൂടുതല്‍വാര്‍ത്തകള്‍.