CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 55 Seconds Ago
Breaking Now

നഴ്‌സിന് ക്യാന്‍സറില്ലെന്ന് ബ്രിസ്‌റ്റോള്‍ ആശുപത്രി വിധിച്ചത് 6 തവണ; രണ്ട് വര്‍ഷം നീണ്ട വീഴ്ചകള്‍ക്കൊടുവില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് 49-കാരിക്ക് മരണം; തെറ്റ് സമ്മതിച്ച് ഗൈനക്കോളജിസ്റ്റ്

മൂന്നാം തവണയും സൗത്ത്മീഡ് ആശുപത്രിയില്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചതായി സംശയിച്ച് മൂന്ന് തവണ നഴ്‌സിനെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് മുന്നിലേക്ക് അയച്ചിട്ടും ഗൈനക്കോളജിസ്റ്റുകള്‍ പരിഗണിച്ചില്ലെന്ന് ഇന്‍ക്വസ്റ്റ്. ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റല്‍ ആറ് തവണയാണ് ജൂലി ഒ'കോണറിന് രോഗമില്ലെന്ന് വിധിച്ചത് തിരിച്ചയച്ചത്. മൂന്ന് വര്‍ഷത്തോളം രോഗം തിരിച്ചറിയാതെ പോയതിന് പുറമെ സ്മിയര്‍ ടെസ്റ്റും, ബയോപ്‌സിയും കുഴപ്പമില്ലെന്ന് തെറ്റായി വിധിക്കുകയായിരുന്നു. 

ഒരു സ്വകാര്യ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റിനെ കണ്ടപ്പോള്‍ മാത്രമാണ് രണ്ട് മക്കളുടെ അമ്മയായ നഴ്‌സ് ജൂലിക്ക് ട്യൂമറുള്ളതായി തിരിച്ചറിഞ്ഞത്. നിരവധി ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ക്യാന്‍സര്‍ ശരീരത്തില്‍ പടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്റെ 49-ാം വയസ്സില്‍ ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്‍ക്വസ്റ്റിലാണ് ജിപിമാര്‍ രണ്ടാഴ്ച ക്യാന്‍സര്‍ പാത്ത്‌വേയില്‍ വിട്ടിരുന്നതായി ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. 

ട്യൂമറുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചറിയാനാണ് ഈ ഫാസ്റ്റ് ട്രാക്ക് സംവിധാനം. എന്നാല്‍ സൗത്ത്മീഡ് ആശുപത്രിയില്‍ 2015 ഒക്ടോബറിലും, 2016 ആഗസ്റ്റിലും നടത്തിയ പരിശോധനകളും, ടെസ്റ്റുകളും ജൂലിയുടെ സ്ഥിതി പ്രശ്‌നമില്ലെന്ന് വിധിച്ച് പാത്ത്‌വേയില്‍ നിന്ന് മാറ്റി. എന്നാല്‍ നഴ്‌സിന്റെ ജിപി ഡോ. റെബേക്ക വില്ല്യംസിന് അപ്പോഴും സംശയം മാറിയില്ലെന്ന് ബ്രിസ്‌റ്റോള്‍ എവോണ്‍ കൊറോണേഴ്‌സ് കോടതിയില്‍ വ്യക്തമാക്കി. 

സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളും, തുടര്‍ച്ചയായ രക്തസ്രാവവും ജൂലിക്ക് അനുഭവപ്പെട്ടതോടെ മൂന്നാം തവണയും സൗത്ത്മീഡ് ആശുപത്രിയില്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ബ്രിസ്‌റ്റോളിലെ സ്വകാര്യ ആശുപത്രിയായ ദി സ്പയറില്‍ ഇവര്‍ ഗൈനക്കോളജിസ്റ്റിനെ കാണുന്നത്. ഇവിടെ സംശയിച്ചത് പോലെ രോഗം സ്ഥിരീകരിക്കപ്പെട്ടു. 

ഇത്രയധികം തവണ രോഗം കണ്ടെത്താന്‍ എന്‍എച്ച്എസ് പരാജയപ്പെട്ടത് ഭര്‍ത്താവ് കെവിനെ ആശങ്കയിലാക്കുന്നു. തന്റെ ഭാര്യയെ പോലെ പലര്‍ക്കും ഈ അവസ്ഥ നേരിട്ടിരിക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.