CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 21 Seconds Ago
Breaking Now

വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷുകാര്‍ക്ക് ആശ്വസിക്കാം; സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച; ബ്രിട്ടനിലേക്ക് വരാന്‍ താല്‍പര്യമുള്ളവര്‍ ബീജിംഗിലെ എംബസിയെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം; തിരിച്ചുപറക്കല്‍ ഏത് നിമിഷവും!

വുഹാനില്‍ കുടുങ്ങിയ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ഭയന്ന് മുറികളില്‍ കഴിച്ചുകൂട്ടുകയാണ്

കൊറോണാവൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ യുകെ വ്യാഴാഴ്ച തിരികെ എത്തിക്കും. വൈറസ് ബാധിച്ച നഗരത്തില്‍ കുരുങ്ങിയ നൂറുകണക്കിന് പ്രവാസികളെയാണ് ചരിത്രപരമായ രക്ഷാപ്രവര്‍ത്തനത്തില്‍ തിരികെ എത്തിക്കുക. വീട്ടിലേക്ക് തിരികെ വരാന്‍ താല്‍പര്യമുള്ള പൗരന്‍മാരോട് ബീജിംഗിലെ എംബസിയുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടച്ചുപൂട്ടിയ വുഹാനില്‍ നിന്നുള്ള എയര്‍ലിഫ്റ്റ് അടിയന്തരമായി ഏത് നിമിഷവും നടന്നേക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കുള്ള വിമാനത്തിലാണ് ബ്രിട്ടീഷുകാര്‍ നാട്ടിലേക്ക് പറക്കുകയെന്ന് ഇവിടെ കുടുങ്ങിയ ഒരു അധ്യാപിക പറഞ്ഞു. എന്നാല്‍ ചൈനീസ് പൗരനായ ഭര്‍ത്താവിനെ യുകെയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് വിശദമാക്കിയതോടെ താന്‍ വുഹാനില്‍ തുടരുകയാണെന്നും ഇവര്‍ വ്യക്തമാക്കി. യുകെയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുന്‍പ് രക്ഷപ്പെടുത്തുന്നവരെ ആരോഗ്യ ചെക്കപ്പിന് വിധേയരാക്കും. ബ്രിട്ടീഷ് മണ്ണില്‍ തൊടുന്നതിന് പിന്നാലെ ഇവരെ ഏകാന്തവാസത്തിലേക്കും മാറ്റും. യുഎസും സമാനമായ രക്ഷാപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 240 പൗരന്‍മാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. 

വുഹാനില്‍ കുടുങ്ങിയ ഒരു ബ്രിട്ടീഷ് അധ്യാപകനും, ഗര്‍ഭിണിയായ ഭാര്യയും തങ്ങളെ രക്ഷിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് അപേക്ഷിച്ചതിന് പിന്നാലെയാണ് രക്ഷാപദ്ധതികള്‍ വ്യക്തമായത്. നഗരത്തില്‍ മുന്നൂറോളം ബ്രിട്ടീഷുകാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. വൈറസ് ബാധയുടെ വെളിച്ചത്തില്‍ ചൈനയിലേക്ക് യാത്ര ചെയ്യുന്നത് അടിയന്തര ഘട്ടത്തില്‍ മാത്രം മതിയെന്ന് ഫോറിന്‍ ഓഫീസ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജര്‍മ്മനിയിലാണ് ഒരു പൗരന് ആദ്യമായി കൊറോണാവൈറസ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. വൈറസിന് എതിരെ ബ്രിട്ടീഷ് വിദഗ്ധര്‍ വാക്‌സിന്‍ തയ്യാറാക്കുന്നുണ്ട്. ഫെബ്രുവരി മധ്യത്തോടെയാണ് ഇത് പരീക്ഷണ ഘട്ടത്തില്‍ എത്തുകയെന്നാണ് വിവരം. 

വുഹാനില്‍ കുടുങ്ങിയ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ഭയന്ന് മുറികളില്‍ കഴിച്ചുകൂട്ടുകയാണ്. ഭക്ഷണത്തിന്റെ ലഭ്യത കുറയുന്നതും ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.