CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 7 Seconds Ago
Breaking Now

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

ഇതുവരെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍. താരങ്ങള്‍ക്ക് വേണ്ടി എഴുതാറില്ലാത്തത് കൊണ്ടാണോ ഇരുവരെയും നായകരാക്കാത്തത് എന്ന ചോദ്യത്തിനായിരുന്നു ദിലീഷിന്റെ പ്രതികരണം.

താരങ്ങള്‍ക്കു വേണ്ടി എന്നല്ല ആര്‍ക്കു വേണ്ടിയും എഴുതിയിട്ടില്ല. ഫഹദിനു വേണ്ടിയും കഥ എഴുതിയിട്ടില്ല. നമ്മള്‍ ഒരു കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും ചേരുന്ന ഒരു ആക്ടറിനെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഓരോ കഥകള്‍ എഴുതുമ്പോഴും അത് മമ്മൂക്ക ചെയ്തിരുന്നെങ്കില്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. അവരെ വച്ച് പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നുമുണ്ട്. ആലോചിക്കാറുണ്ട്. ആലോചനകള്‍ പൂര്‍ണതയിലെത്താത്തതുകൊണ്ടാണ്.

എല്ലാ കഥകളും നമുക്ക് പൂര്‍ണതയിലേക്ക് എത്തിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു സിനിമ എടുക്കാന്‍ 34 കൊല്ലമെടുക്കും. അങ്ങനെ വരുന്നൊരു സിനിമയില്‍ ചേരുന്നൊരു ക്യാരക്ടര്‍ ഉണ്ടാവണം. അവരുടെയൊക്കെ മുന്‍പില്‍ ചെല്ലുമ്പോള്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള ഒരു കഥയുമായി വേണ്ടേ ചെല്ലാന്‍. അതിനുവേണ്ടി കാത്തിരിക്കുന്നു. ദിലീഷ് വ്യക്തമാക്കി.

ഇന്ന് തിയേറ്ററുകളിലെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സില്‍ ഒരു പ്രധാന കഥാപാത്രത്തെ ദിലീഷ് അവതരിപ്പിക്കുന്നുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.