CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 58 Seconds Ago
Breaking Now

മര്‍ത്തമറിയം വനിതാ സമാജം മധ്യ മേഖലാ ഏകദിന സമ്മേളനം ബര്‍മ്മിങ്ഹാമിലെ സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍വെച്ച് ഫെബ്രുവരി 22ന് ശനിയാഴ്ച നടക്കും

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മര്‍ത്ത മറിയം സമാജം മധ്യ മേഖലാ ഏകദിന സമ്മേളനം ഫെബ്രുവരി 22ന് (ശനിയാഴ്ച) ബര്‍മ്മിങാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടക്കും. എന്റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ( ഇയോസ് എന്റെ മൂക്കിലും ഉണ്ടല്ലോ എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. മേല്‍പറഞ്ഞ വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ ക്ലാസുകളും വചന പ്രഘോഷണവും ഗാനപരിശീലനവും പ്രശ്‌നോത്തരിയും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ ബര്‍മ്മിങ്ഹാം ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായി ഫാ മാത്യൂസ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ ഹാപ്പി ജേക്കബ് സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്യും. ഫാ വര്‍ഗീസ് മാത്യു, ഫാ അനൂപ് എബ്രഹാം, ഫാ ടോം ജേക്കബ്, സോഫി തോമസ്, റൂബി ഡെനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പപിച്ച് സംസാരിക്കും.

മധ്യ മേഖലയിലെ പള്ളികളില്‍ നിന്ന് നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മേഖല സെക്രട്ടറി റൂബി ഡെനിന്‍ അറിയിച്ചു

വാര്‍ത്ത അയച്ചത്

ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.