CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 55 Seconds Ago
Breaking Now

വാടക ഗര്‍ഭധാരണത്തിന് പകരം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കണം ; ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയാണെന്ന് കങ്കണയുടെ സഹോദരി രംഗോലി ചന്ദല്‍

വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ബോളിവുഡ് താരം ശില്‍പ ഷെട്ടി ആരാധകരുമായി പങ്കുവച്ചിരുന്നു. പിന്നാലെ വാടക ഗര്‍ഭധാരണത്തിന് പകരം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കണം എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദല്‍.

ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ച കാര്യമാണ് രംഗോലി ട്വിറ്ററിലൂടെ പങ്കുവച്ചത്. 'എനിക്കൊരു കുഞ്ഞുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ കൂടി വേണമെന്നുണ്ട്. അതുകൊണ്ട് ഞാനും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. സ്വന്തം കുഞ്ഞിനായി വാടക ഗര്‍ഭധാരണത്തിന്റെ സാധ്യതകള്‍ തേടാതെ ദത്തെടുക്കലിന് ദമ്പതികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ ലോകത്ത് ഇതിനകം തന്നെ ജനിച്ച, മാതാപിതാക്കള്‍ക്കായി കൊതിക്കുന്നവര്‍ക്ക് ഒരു കുടുംബത്തെ നല്‍കാന്‍ നമുക്ക് ശ്രമിക്കാം.'

'എന്റെ സഹോദരിയാണ് ഇതിന് എനിക്ക് പ്രചോദനം നല്‍കിയത്. ഞാനും അജയും ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തു കഴിഞ്ഞു. അധികം വൈകാതെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ പെണ്‍കുഞ്ഞ് ഞങ്ങള്‍ക്കൊപ്പമുണ്ടാകും…കങ്കണ അവള്‍ക്ക് ഗംഗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞിന് കുടുംബത്തെ നല്‍കാനായത് ഞങ്ങളുടെ ഭാഗ്യമാണ്' എന്ന് രംഗോലി ട്വീറ്റ് ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.